India

“മാഫിയാ പശ്ചാത്തലമുള്ളവരെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കരുത്”; ചന്നിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിദ്ദു

മുഖ്യമന്ത്രി ചരൺജീത് സിങ് ചന്നിക്കെതിരെ പരോക്ഷ വിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദു . പഞ്ചാബിൽ ദുർബലനായൊരു മുഖ്യമന്ത്രിയെയാണ് ഉന്നതർക്ക് ആവശ്യം എന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ രാഹുൽ ഗാന്ധി പ്രഖ്യാപിക്കാനിരിക്കെയാണ് തന്റെ മുഖ്യ എതിരാളിയായ ചന്നിക്കെതിരെ സിദ്ദുവിന്റെ വിമർശനം. “വിശ്വസ്തരെയും ക്ലീൻ ട്രാക്ക് റെക്കോർഡ് ഉള്ളവരെയുമാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയാക്കേണ്ടത്. അഴിമതിക്കാരെയും മാഫിയാ പശ്ചാത്തലമുള്ളവരെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കരുത്. സ്വയം മാഫിയയായ ഒരാൾക്ക് എങ്ങനെയാണ് മറ്റു […]

India

വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും; പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജിപിന്‍വലിച്ച് സിദ്ദു

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി പിന്‍വലിക്കുന്നതായി നവ്‌ജ്യോത് സിംഗ് സിദ്ദു. വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും ലക്ഷ്യമാണ് പ്രധാനമെന്നും സിദ്ദു പ്രതികരിച്ചു. നേരത്തെ ഹൈക്കമാന്‍ഡ് സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല. സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ പദവി പ്രശ്‌നമല്ലെന്ന് പ്രതികരിച്ച നവ്‌ജ്യോത് സിംഗ് സിദ്ദു, തന്റെ ഈഗോ കൊണ്ടല്ല രാജി നല്‍കിയതെന്നും പറഞ്ഞു. മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ചന്നിയുടെ കീഴിലുള്ള പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് വകുപ്പുകള്‍ അനുവദിച്ചതിന് തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 28 ന് സിദ്ദു തന്റെ സ്ഥാനം രാജിവച്ചിരുന്നു. രാഹുല്‍ […]

India

കോൺഗ്രസിൽ തുടരുമെന്ന സൂചന നൽകി നവ്‌ജോത് സിംഗ് സിദ്ദു

കോൺഗ്രസിൽ തുടരുമെന്ന സൂചന നൽകി നവ്‌ജോത് സിംഗ് സിദ്ദു. രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കി സിദ്ദു ട്വീറ്റ് ചെയ്തു. പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും തന്റെ തീരുമാനം ഇതായിരിക്കുമെന്നും സിദ്ദു അറിയിച്ചു. മഹാത്മാ ഗാന്ധിയുടേയും ലാൽ ബഹദൂർ ശാസ്ത്രിയുടേയും ആശയങ്ങളെ ചേർത്ത് പിടിക്കുമെന്ന് സിദ്ദു പറഞ്ഞു. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം നിലയുറക്കുമെന്നും സിദ്ദു പറഞ്ഞു. പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച ശേഷമുള്ള സിദ്ദുവിന്റെ ആദ്യ പ്രതികരണമാണിത്. സെപ്റ്റംബർ 28നാണ് സിദ്ദു പഞ്ചാബ് പിസിസി അധ്യക്ഷ […]