Entertainment

‘ഇന്ന് അമ്മയുടെ ജന്മദിനം’; തിരികെ ജോലിയിലേക്കെന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍

അന്തരിച്ച നടി കെപിഎസി ലളിതയുടെ(KPAC Lalitha) ജന്മദിനത്തിൽ തിരികെ ജോലിയിലേക്ക് മടങ്ങുന്നുവെന്ന് അറിയിച്ച് മകനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍(Sidharth Bharathan). അമ്മ മരിച്ചിട്ട് ഇന്നലെ പതിനാറ് ദിവസമായെന്നും ദുഃഖാചരണം അവസാനിപ്പിക്കുകയാണെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചു. സമൂ​ഹമാധ്യമങ്ങളിലൂടെ ആയിരുന്നു സിദ്ധാർത്ഥിന്റെ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ചത്.  ‘അമ്മയുടെ വിയോഗത്തിന് ശേഷമുള്ള 16-ാം ദിവസമായിരുന്നു ഇന്നലെ. ദുഃഖാചരണത്തിന്റെ ഔദ്യോഗികമായി അന്ത്യം കുറിക്കുന്നു.. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ‘ജിന്നി’ന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് […]