Cricket

ഗില്ലും സാഹയും നിറഞ്ഞാടി; 56 റണ്‍സിന്റെ തകർപ്പൻ വിജയവുമായി ഗുജറാത്ത്

ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരു വിജയം മതിയെന്ന കണക്കുകൂട്ടലില്‍ മത്സരത്തിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് റണ്‍ മല തീര്‍ത്ത് ലഖ്‌നൗവിനെ പരാജയത്തിലേക്ക് തള്ളിവിട്ടു. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ​ഗുജറാത്ത് തുടക്കം മുതലേ നയം വ്യക്തമാക്കി ആഞ്ഞടിക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ തന്നെ സാഹ വെടിക്കെട്ട് തുടങ്ങി. മറുവശത്ത് ഗില്ല് പതിയെയാണ് ​തുടങ്ങിയത്. 43 പന്തിൽ 81 റൺസ് അടിച്ചുകൂട്ടി സാഹ മടങ്ങുമ്പോൾ 12.1 ഓവറിൽ ഓപ്പണിം​ഗ് സംഘം കൂട്ടിച്ചേർത്തത് 142 റൺസായിരുന്നു. പിന്നീട് വന്ന ക്യാപ്റ്റൻ ​ഹർദിക് […]

Cricket Sports

സെഞ്ച്വറി തിളക്കത്തിൽ ഗില്ലും രോഹിതും, ന്യൂസിലൻഡിന് 386 റൺസ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ അവസാന ഏകദിനത്തിൽ ന്യൂസിലൻഡിന് 386 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം. ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും സെഞ്ച്വറികളുടെ മികവിലാണ് ടീം വമ്പൻ സ്‌കോറിലേക്ക് എത്തിയത്. അവസാന ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ നേടിയ 54 റൺസും ടീമിനെ തുണച്ചു. ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് നായകൻ ടോം ലാഥം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് 212 റൺസിന്റെ പടുകൂറ്റൻ പാട്ണർഷിപ്പ് പടുത്തുയർത്തി. രോഹിത് ശർമ്മ 85 […]