National

ശ്രദ്ധ വധക്കേസ്: പ്രതി അഫ്താബിന് നേരെ കൊലവിളിയുമായി ഒരു സംഘം; പൊലീസ് വാഹനവും ആക്രമിച്ചു

ഡല്‍ഹിയില്‍ ശ്രദ്ധ കൊലക്കേസ് പ്രതിയുമായെത്തിയ പൊലീസ് വാഹനത്തിനുനേരെ ആക്രമണം. ഡല്‍ഹി രോഹിണിയിലെ ഫൊറന്‍സിക് ലാബിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ശ്രദ്ധ കൊലക്കേസ് പ്രതി അഫ്താബുമായെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. വാളുമായെത്തിയ സംഘം അഫ്താബിനെ കൊല്ലുമെന്ന് ആക്രോശിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പോളിഗ്രാഫ് പരിശോധനയ്ക്കായി അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഹിന്ദു സേന പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്. അഫ്താബിന് നേരെ കൊലവിളിയുമായി അക്രമി സംഘം വാഹനം വളഞ്ഞപ്പോള്‍ പ്രതിയെ സംരക്ഷിക്കുന്നതിനായി ഒരു പൊലീസ് […]

National

ശ്രദ്ധ കൊലപാതകം; പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും

ഡൽഹിയിൽ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും. പരിശോധനയ്ക്കായി പ്രതിയെ രോഹിണിയിലെ ഫോറൻസിക് ലാബിൽ എത്തിച്ചു. കേസിൽ പ്രതിയുടെ മയക്ക്മരുന്ന് ഇടപാട് അന്വേഷിക്കുന്ന പോലീസ്,അഫ്താബിന് ലഹരിവസ്തുക്കൾ നൽകിയ ഫൈസലിനെ അറസ്റ്റ് ചെയ്തു.സൂറത്തിൽ വച്ചാണ് അറസ്റ്റിലായത്. ശ്രദ്ധയുടെ കൊലപാതകത്തിന് പിന്നാലെ ഫൈസൽ ഒളിവിൽ പോയിരുന്നതായി ഗുജറാത്ത് പോലീസ് അറിയിച്ചു. അഫ്താബ് ലഹരിക്ക് അടിമയായിരുന്നുയെന്നും,കൊലപാതകത്തിനു മുൻപ് അഫ്താബ് ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.

National

ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം; ഗൃഹനാഥനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി വിവിധയിടങ്ങളില്‍ ഇവര്‍ പോകുന്നതും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാതാവ് പൂനവും മകന്‍ ദീപകും ചേര്‍ന്ന് […]

India

ശ്രദ്ധ വധക്കേസ്: അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹർജി

ശ്രദ്ധ വധക്കേസിന്റെ അന്വേഷണം ഡൽഹി പൊലീസിൽ നിന്ന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഉദ്യോഗസ്ഥരുടെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിന്റെയും കുറവ് മൂലം പൊലീസിന് അന്വേഷണം കാര്യക്ഷമമായി നടത്താൻ കഴിയുന്നില്ലെന്ന് ഹർജിയിൽ പറയുന്നു. തെളിവുകളും സാക്ഷികളും കണ്ടെത്തുന്നതിന് ആവശ്യമായ സാങ്കേതികവും ശാസ്ത്രീയവുമായ ഉപകരണങ്ങളുടെ അഭാവവും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഒരു അഭിഭാഷകനാണ് പൊതുതാൽപ്പര്യ ഹർജി സമ്മർപ്പിച്ചത്. മെയ് 18 നാണ് 26 കാരിയായ ശ്രദ്ധയെ കാമുകൻ അഫ്താബ് (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതശരീരം […]

India

ശ്രദ്ധ കൊലക്കേസ് : അഫ്താബിന്റെ നുണ പരിശോധനയ്ക്ക് കോടതി അനുമതി

ഡൽഹിയിൽ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫ്താബിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അഫ്താബിന്റെ നുണ പരിശോധനയ്ക്കും കോടതിയുടെ അനുമതി. ഡൽഹി സർക്കാറിന്റെ പ്രതിമാസ സൗജന്യ വെള്ളത്തിന് പുറമേ അധികമായി വെള്ളം ഉപയോഗിച്ചതിന്റെ ബിൽ കേസിൽ സുപ്രധാന തെളിവാക്കി പൊലീസ് . കൊലപാതകത്തിനുശേഷം രക്തക്കറ കഴുകി കളയാനാണ് വെള്ളം ഉപയോഗിച്ചതെന്ന് നിഗമനത്തിലാണ് അന്വേഷണസംഘം.  ഡൽഹി സാകേത് കോടതിയാണ് പ്രതി അഫ്താബിനെ വീണ്ടും അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.കൊല്ലപ്പെട്ട ശ്രദ്ധയുടെ മൊബൈൽഫോൺ, വസ്ത്രങ്ങൾ, ശരീരഭാഗങ്ങൾ എന്നിവ കണ്ടെടുക്കണമെന്ന് പോലീസിന്റെ ആവശ്യം […]