Sports

‘പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, ഇന്ത്യ അടുത്തയാഴ്ച്ച എത്തും’; ഷോയിബ് അക്തർ

പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് തിരിച്ചുവരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, സെമി ഫൈനൽ കളിച്ചതിന് ശേഷം ഇന്ത്യയും അടുത്ത ആഴ്ച്ച തിരിച്ചെത്തുമെന്നും പാക് മുൻ താരം ഷോയിബ് അക്തർ. പാക് ടീമിനേയും ഇന്ത്യൻ ടീമിനേയും ഒരുപോലെ വിമർശിച്ചുകൊണ്ടുള്ള സെൽഫി വിഡിയോയിലൂടെയാണ് അക്തറിന്റെ പ്രവചനം. ബാബർ അസം ഉൾപ്പെടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനമാണ് അക്തർ ഉന്നയിച്ചത്. ‘ഇത് വല്ലാതെ നിരാശപ്പെടുത്തുന്നു. പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് തിരിച്ചുവരുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു.സെമി ഫൈനൽ കളിച്ചതിന് ശേഷം ഇന്ത്യയും അടുത്ത ആഴ്ച്ച തിരിച്ചെത്തും. […]

Cricket

അല്പം ഭാരം കുറച്ചാൽ ഋഷഭ് പന്തിന് മോഡലാകാൻ കഴിയും: ഷൊഐബ് അക്തർ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി പാകിസ്താൻ മുൻ പേസർ ഷൊഐബ് അക്തർ. ഇന്ത്യൻ മാർക്കറ്റ് വളരെ വലുതാണെന്നും കാണാൻ സുന്ദരനായതിനാൽ മോഡലാവാൻ സാധിക്കുമെന്നും അക്തർ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തറിൻ്റെ പ്രതികരണം. “ഋഷഭ് പന്ത് ഭയമില്ലാത്ത കളിക്കാരനാണ്. കട്ട് ഷോട്ടുണ്ട്, പുൾ ഷോട്ടുണ്ട്, റിവേഴ്സ് സ്വീപ്പുണ്ട്, സ്ലോഗ് സ്വീപ്പുണ്ട്, പാഡിൽ സ്വീപ്പുണ്ട്. അയാൾ ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരം വിജയിച്ചു. ഇംഗ്ലണ്ടിൽ മത്സരം വിജയിച്ച് ഒറ്റക്ക് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര ജയം നേടിക്കൊടുത്തു. […]

Cricket Sports

‘കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഒന്നേമുക്കാല്‍ കോടി രൂപയുടെ ക്രിക്കറ്റ് കരാര്‍ ഒഴിവാക്കി’ വെളിപ്പെടുത്തലുമായി ഷുഹൈബ് അക്തര്‍

സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തൽ 1999ലെ കാര്‍ഗില്‍ യുദ്ധത്തിൽ പങ്കെടുക്കാനായി ഒന്നേ മുക്കാൽ കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാർ ഒഴിവാക്കിയതായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ഇംഗ്ലണ്ട് കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമായുള്ള കരാറാണ് വേണ്ടെന്നുവച്ചത്. സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തൽ. രാജ്യത്തിനായി എല്ലാം ഉപേക്ഷിക്കാനും മരിക്കാനും തയ്യാറായിരുന്നു. നോട്ടിങ്ഹാമുമായി എനിക്ക് ഒന്നേ മുക്കാൽ കോടി രൂപയോളം വരുന്ന കരാറുണ്ടായിരുന്നു. […]