India National

‘നെഹ്‌റു-ഗാന്ധി കുടുംബം ഉണ്ടായതു കൊണ്ടാണ് ഇന്ത്യ അതിജീവിക്കുന്നത്’; മോദി സർക്കാറിനോട് ശിവസേന

മുംബൈ: ഇന്ത്യ നിലവിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ കൊണ്ടുവന്ന സംവിധാനങ്ങൾ കൊണ്ടാണ് സാധിക്കുന്നതെന്ന് ശിവസേന. ചെറിയ അയൽ രാജ്യങ്ങൾ പോലും ഇന്ത്യയ്ക്ക് സഹായവുമായി എത്തുമ്പോൾ കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതിയിലാണ് ശ്രദ്ധിക്കുന്നതെന്നും സേന കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രമായ സാംനയിലാണ് വിമർശനങ്ങൾ. ‘കോവിഡിന്റെ വേഗം മൂലം ഇന്ത്യയിൽ നിന്ന് ലോകത്തിന് ഒരു ഭീഷണി ഉണ്ടായി വരുന്നു എന്ന് യൂണിസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനെ […]

India

മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിലുള്ള ബാങ്കുവിളി നിരോധിക്കണമെന്ന് ശിവസേന

മുംബൈ: മുസ്ലിം പള്ളികളിൽ ലൗഡ് സ്പീക്കറിൽ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ശിവസേന. പാർട്ടി മുഖപത്രം ‘സാമ്‌ന’യിലെ എഡിറ്റോറിയലിലാണ് ആവശ്യം. പള്ളികളിലെ ലൗഡ് സ്പീക്കറുകൾ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്‌ന എഡിറ്റോറിയൽ പറയുന്നു. ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെയും പത്രം വിമർശിക്കുന്നുണ്ട്. മുസ്ലിം കുട്ടികൾക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബി.ജെ.പി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളിൽ ലൗഡ് സ്പീക്കർ നിരോധിക്കണമെന്ന ആവശ്യം സാമ്‌ന ഉയർത്തുന്നത്. ഒരു ഉർദു പത്രത്തിന് നൽകിയ […]