National

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 14 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും

അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമായി 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയിൽ നിന്നും 11 പേർ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ എന്നിവർ പുതിയ മന്ത്രിമാരാകും. രാധാകൃഷ്ണ […]

National

മഹാനാടകത്തില്‍ വീണ്ടും ട്വിസ്റ്റ്; ഫഡ്‌നാവിസല്ല, ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും

മഹാരാഷ്ട്രയില്‍ വീണ്ടും അപ്രതീക്ഷ നീക്കവുമായി ബിജെപി. താനല്ല പകരം ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. താന്‍ പുതിയ മന്ത്രിസഭയുടെ ഭാഗമാകില്ലെന്ന് കൂടി ഫഡ്‌നാവിസ് അല്‍പ സമയം മുന്‍പ് അറിയിച്ചു. മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വൈകിട്ട് 7.30 ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയുടെ പൈതൃകത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ടാണ് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ ബിജെപി മുഖ്യമന്ത്രിയായി അംഗീകരിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ഫഡ്‌നാവിസ് ഏക്‌നാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. […]

National

അയോഗ്യതാ നോട്ടീസ്, ശിവസേന വിമതരുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

അയോഗ്യതാ നോട്ടീസിനെതിരെ വിമത ശിവസേന എംഎൽഎമാർ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. അജയ് ചൗധരിയെ ശിവസേന ലെജിസ്ലേച്ചർ പാർട്ടി നേതാവായി നിയമിച്ചതിനെ വിമത നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനെതിരായ അവിശ്വാസ പ്രമേയം തള്ളിയതിനെയും ഹർജിൽ ഉന്നയിക്കുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. പാർട്ടിക്കെതിരെ കലാപമുണ്ടാക്കുകയും, സർക്കാരിനെ തകർച്ചയുടെ വക്കിലെത്തിക്കുകയും ചെയ്ത 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന ഡെപ്യൂട്ടി സ്പീക്കർക്ക് മുമ്പാകെ ഹർജി നൽകിയിരുന്നു. ഇന്ന് വൈകുന്നേരത്തിനകം […]

National

മഹാരാഷ്ട്രയില്‍ കൂടുതല്‍ എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക്; അഘാഡി സഖ്യം നിലനിര്‍ത്താന്‍ നീക്കവുമായി എന്‍സിപി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ എംല്‍എമാര്‍ ഗുവാഹത്തിയിലേക്ക്. ഏക്‌നാഥ് ഷിന്‍ഡെ സേനയില്‍ 50 എംഎല്‍എമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ക്ക് ഇതിനോടകം കത്ത് നല്‍കിയ ഷിന്‍ഡെ, ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയേക്കും. അതേസമയം മഹാവികാസ് അഘാഡി സഖ്യം നിലനിര്‍ത്താന്‍ ചര്‍ച്ചകളുമായി ശരദ് പവാര്‍ മുന്നോട്ടുപോകുകയാണ്. 20 വിമത എംഎല്‍എമാര്‍ തിരിച്ചുവരുമെന്ന് ശിവസേന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. അട്ടിമറി നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന് എന്‍സിപിയും പ്രതികരിച്ചു. വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ക്തത് നല്‍കിയിട്ടുണ്ട്. ഷിന്‍ഡെയെ […]

National

ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്കല്ല; മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ഹിന്ദുത്വയുടെ പേറ്റന്റ് ബിജെപിക്ക് അവകാശപ്പെട്ടതല്ലെന്ന പരാമര്‍ശവുമായി മഹാരാഷ്ട്രാ മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ. കാവിയും ഹിന്ദുത്വവും ചേര്‍ന്ന് അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് ബാല്‍ താക്കറെ ബിജെപിക്ക് കാണിച്ചുകൊടുത്തിട്ടുണ്ടെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. വ്യത്യസ്ത ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന, വ്യത്യസ്ത പേരുകളിലുള്ള ബിജെപിയില്‍ നിന്ന് വ്യത്യസ്തമായി, കാവി, ഹിന്ദുത്വ എന്നിവയില്‍ ശിവസേന എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ഏപ്രില്‍ 12 ന് നടക്കുന്ന കാലാപൂര്‍ നോര്‍ത്ത് സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡിയുടെ സ്ഥാനാര്‍ത്ഥി ജയശ്രീ ജാദവിന്റെ പ്രചാരണ […]

National

ഐഎൻഎസ് വിക്രാന്ത് തട്ടിപ്പ്; ബിജെപി നേതാവിനും മകനുമെതിരെ കേസ്

മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന പോര് രൂക്ഷം. ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ ബിജെപി നേതാവിനും മകനുമെതിരെ മുംബൈ പൊലീസ് കേസെടുത്തു. കിരിത് സോമയ്യയ്ക്കും മകൻ നീലിനുമെതിരെയാണ് കേസ്. ഐഎൻഎസ് വിക്രാന്ത് വിമാന വാഹിനി കപ്പലുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. 57 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. 2013-14ൽ കിരിത് സോമയ്യയുടെ നേതൃത്വത്തിൽ ഐഎൻഎസ് വിക്രാന്ത് മ്യൂസിയമാക്കി മാറ്റുന്നതിന് പൊതുജനങ്ങളിൽ നിന്ന് രൂപ സമാഹരിച്ചു. ഈ തുക രാജ്ഭവനിൽ […]