India

വ്യോമസേനയുടെ റിപ്പബ്ലിക് ദിന ടാബ്ലോയിൽ ഇന്ത്യയുടെ ആദ്യ വനിതാ റഫാൽ പൈലറ്റും

റിപ്പബ്ലിക് ദിന പരേഡിൽ മാർച്ചിം​ഗിനായി വ്യോമസേനയുടെ ഊഴമെത്തി. ആദ്യം വാറണ്ട് ഓഫിസർ അശോക് കുമാറിന്റെ നേതൃത്വത്തിൽ എയർ ഫോഴ്സ് ബാൻഡിന്റെ ശക്തിയുക്തമായ മാർച്ച്..തൊട്ടുപിന്നാലെ സല്യൂട്ടിം​ഗ് ബേസിലേക്കെത്തിയത് പ്രശാന്ത് സ്വാമിനാഥൻ നയിക്കുന്ന സ്ക്വാഡ്രൺ. അടുത്തത് വ്യോമസേനയുടെ ടാബ്ലോ ആയിരുന്നു. കണ്ണുകൾ മുഴുവൻ ഉടക്കിയത് ഒരു വ്യക്തിയിലാണ്. അണുവിട ചലിക്കാതെ കരിങ്കല്ല് പോൽ ഉറച്ച് നിൽക്കുന്ന ലെഫ്റ്റ്നന്റ് ശിവാം​ഗി സിം​ഗിൽ. സ്ത്രീ അബലയാണെന്ന പൊതുബോധത്തിന് മീതെ ചവിട്ടിനിന്ന് തലയുയർത്തി തന്നെ ശിവാം​ഗി നിന്നു. ( shivangi singh indias first […]