Cricket

സെൽഫി വിവാദം; പൃഥ്വി ഷായ്ക്ക് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി

സെൽഫി വിവാദത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. ഷായെ ആക്രമിച്ചതിന് അറസ്റ്റിലായ ഭോജ്പുരി നടി സപ്ന ഗിൽ നൽകിയ പരാതിയിലാണ് നോട്ടീസ്. ഈ വർഷം ഫെബ്രുവരിയിൽ മുംബൈയിലെ ഒരു നൈറ്റ് ക്ലബിനു മുന്നിൽ വച്ച് തന്നെ സപ്ന ഗിലും സംഘവും ചേർന്ന് മർദിച്ചു എന്നാണ് പൃഥ്വി ഷാ പരാതിനൽകിയിരുന്നത്. തുടർന്ന് സപ്നയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. തനിക്ക് നേരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ നീക്കണമെന്ന ആവശ്യവുമായാണ് സപ്ന ഗിൽ […]

Cricket

സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു; ഋതുരാജിനെതിരെ വിമർശനം ശക്തം: വിഡിയോ

സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു എന്ന ആരോപണമുയർത്തി ഇന്ത്യൻ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെതിരെ വിമർശനം ശക്തം. ഇത്തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ മാറ്റിയിരുത്തുന്നതും ഫോണിലേക്ക് നോക്കാതെ തിരികെയിരിക്കുന്നതും വിഡിയോയിൽ കാണാം. ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ അവസാന ടി-20യിലാണ് ആരോപണ വിധേയമായ സംഭവമുണ്ടായത്. മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴയത്ത് ഡഗൗട്ടിലിരിക്കുകയായിരുന്ന ഋതുരാജിൻ്റെ അടുത്തേക്ക് ഒരു ഗ്രൗണ്ട്സ്മാൻ എത്തുകയും അടുത്തുള്ള കസേരയിൽ ഇരിക്കുകയും ചെയ്തു. എന്നാൽ, ഇയാളെ ഋതുരാജ് തള്ളി നീങ്ങിയിരിക്കാൻ ആവശ്യപ്പെടുകയാണ്. തുടർന്ന് ഗ്രൗണ്ട്സ്മാൻ […]