HEAD LINES India

സംഘർഷമൊഴിയാതെ മണിപ്പൂർ; ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ, തിരിച്ചടിച്ച് സുരക്ഷാ സേന

ദില്ലി: കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ. എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ ഒമ്പത് ആയുധങ്ങൾ പിടികൂടി. അതിനിടെ, അസമിലും വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായാണ് റിപ്പോർട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറ‍ഞ്ഞു.  അതേസമയം, പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ് തെ സംഘടന രം​ഗത്തെത്തി. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരിൽ എൻ ആർ സി […]

National

ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന; നാല് പേർ അറസ്റ്റിൽ

ജമ്മു കാശ്മീരിൽ അവന്തിപ്പോരയിൽ ഭീകരവാദികളുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലയിലെ താവളമാണ് തകർത്തത്. നാല് ലഷ്കർ-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തു. Security forces bust terrorist hideout in Jammu and Kashmir കഴിഞ്ഞ കുറച്ച നാളുകളായി അതിർത്തിയിൽ സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റ മറവിൽ ഭീകരർ അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറുന്ന സാഹചര്യമുണ്ട്. കനത്ത മഞ്ഞിനിടയിൽ കാഴ്ചകൾക്ക് വ്യക്തത കുറവായിരിക്കും എന്ന വസ്തുത മുൻനിർത്തി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നുഴഞ്ഞു കയറ്റത്തിന് […]

India

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ലഷ്കര്‍ ഭീകരരെ സുരക്ഷ സേന വധിച്ചു

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. എന്നാല്‍, തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. പിന്നാലെ സേന തിരിച്ചടിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം കീഴ്പ്പെടുത്തിയത്. തീവ്രവാദികളുടെ പക്കല്‍നിന്ന് ആയുധങ്ങളും സേന പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് […]