രാജ്യത്തെ സ്കൂളുകൾ, കോളജുകൾ എന്നിവ തുറക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അഞ്ചാംഘട്ട ലോക്ക്ഡൗണിന്റെ മാർഗരേഖ പുറത്തിറക്കി. സ്കൂളുകൾ തുറന്നാലും ഉടൻ വിദ്യാർഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിർണയവും നടത്തരുതെന്നാണു മാർഗരേഖയിൽ പറയുന്നത്. സ്കൂളുകൾ ഒക്ടോബർ 15-ന് ശേഷം തുറക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കര്‍ശനമാക്കരുത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താവൂ. […]
Tag: school re open
രാജ്യത്തെ സ്കൂളുകളും കോളേജുകളും ഇന്ന് മുതല്‍ ഭാഗികമായി തുറക്കും
ഒമ്പത് മുതൽ 12വരെയുള്ള ക്ലാസുകൾക്കും കോളേജുകള്‍ക്കുമാണ് പ്രവര്‍ത്തനാനുമതി. ജമ്മുകശ്മീരും പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമാണ് പ്രവര്‍ത്തനാനുമതി നൽകിയിട്ടുള്ളത്. സ്കൂളുകൾക്ക് പ്രവര്‍ത്തിച്ചുതുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്. ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ അഞ്ച് മാസത്തിന് ശേഷമാണ് ഇന്ന് മുതൽ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങൾക്കാണ് അനുമതി. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികൾക്ക് സ്കൂളുകളിലേക്ക് വരാം. അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും സ്കൂളുകളിൽ വരാം. ഓൺലൈൻ അധ്യാപനത്തിന് അധ്യാപകര്‍ക്ക് സ്കൂളുകൾ ഉപയോഗിക്കാൻ ഇതുവഴി അവസരമുണ്ടാകും. അധ്യാപകരിൽ നിന്ന് […]
സ്കൂൾ തുറക്കുന്നത് വൈകിയേക്കും: മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അധ്യയനം വേണ്ടതില്ലെന്നും നിര്‍ദേശം
കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020 സീറോ അധ്യയന വർഷം ആയി പരിഗണിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സ്കൂൾ തുറക്കുന്നത് വൈകിയേക്കും. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ പാർലമെൻററി കാര്യസമിതിയില്‍ അവ്യക്തത തുടരുന്നു. സ്കൂൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്താനായില്ലെന്ന് എംഎച്ച്ആർഡി ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. എട്ടാം ക്ലാസിന് മുകളിലുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ നൽകിയാൽ മതിയെന്ന് നിർദേശം. മൂന്ന് മുതൽ ഏഴ് വരെ ഭാഗികമായി ഓൺലൈൻ ക്ലാസുകൾ നൽകാനും […]