World

വിമാന സര്‍വീസ് ഉടന്‍, വിസാ നടപടികളും വേഗത്തില്‍; സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

സൗദി-ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ ചൈനയിലെ ബെയ്ജിങ്ങില്‍ കൂടിക്കാഴ്ച നടത്തി. ചൈനയുടെ മധ്യസ്ഥതയില്‍ കഴിഞ്ഞ മാസം ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ഏഴ് വര്‍ഷം മുമ്പ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിച്ച ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം പുനരാരംഭിക്കുന്നത്.(Saudi – Iranian Foreign Ministers met in Beijing) സൗദി-ഇറാന്‍ വിദേശ കാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന് പുതിയ അധ്യായം തുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ അതിവേഗം നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ വഴിയൊരുക്കും. […]