ഐഎസ്ആര്‍ഒയുടെ ഉപഗ്രഹ പുനപ്രവേശന ദൗത്യം വിജയകരം. മേഘ ട്രോപിക് ഉപഗ്രഹം ഏഴ് മണിയോടെ ശാന്തസമുദ്രത്തിന് മുകളില്‍ കത്തി തീര്‍ന്നു.കാലാവധി കഴിഞ്ഞ ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ കത്തിയ്ക്കുന്നത് ആദ്യമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. പത്ത് വര്‍ഷവും അഞ്ച് മാസവുമാണ് ഉപഗ്രഹം പ്രവര്‍ത്തിച്ചത്. ( Megha-Tropiques-1 Why is India crashing this satellite today?) ഉഷ്ണമേഖലാ കാലാവസ്ഥ പഠനത്തിനായി ഫ്രഞ്ച് ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും ഐഎസ്ആര്‍ഒയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച സംയുക്ത ദൗത്യമായ മേഘ ട്രോപിക്‌സ്-1 2011 ഒക്ടോബര്‍ 12നാണ് വിക്ഷേപിക്കപ്പെട്ടത്. […]