Cricket Sports

റൺസെടുക്കാൻ പറ്റിയില്ല പകരം വിക്കറ്റിന് പിന്നിൽ തിളങ്ങി; സ്റ്റംപിങ്ങിൽ ‘സൂപ്പർ സഞ്ജു’

മലയാളി താരം സഞ്ജു സാംസണിനെ അഫ്​ഗാനെതിരെയുള്ള ടീമിലുൾപ്പെടുത്തിയിരുന്നെങ്കിലും കളിക്കാനിറക്കാതിരുന്നത് ‍വൻ വിമർശനം ഉയർന്നിരുന്നു. വിമർശനങ്ങൾക്ക് മറുപടി എന്നോണം അഫ്​ഗാനെതിരെയുള്ള അവസാന ടി-20യിൽ താരത്തെ കളിക്കാനിറക്കി. എന്നാൽ ആവേശത്തോടെ കാത്തിരുന്ന താരത്ത നിരാശപ്പടുത്തി ഒരു റൺസും എടുക്കാൻ കഴിയാതെ താരം മടങ്ങുകയും ചെയ്തു. പുൾ ഷോട്ടിന് ശ്രമിച്ച താരത്തിന് പിഴയ്ക്കുകയായിരുന്നു. അതും നാല് ഓവറിൽ മൂന്നിന് 21 എന്ന നിലയിൽ നിൽക്കുമ്പോവാണ് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത്. പിന്നീട് സൂപ്പർ ഓവറിൽ ബാറ്റ് ചെയ്യാനെത്തിയപ്പോഴും സഞ്ജുവിന് ആദ്യ പന്ത് തൊടാനായില്ല. […]