India National

സച്ചിന്‍ പൈലറ്റിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാക്കെതിരെയും നടപടി; സസ്പെന്‍റ് ചെയ്തു

അതെ സമയം തനിക്കെതിരായ നടപടിയില്‍ അത്ഭുതമില്ലെന്ന് സഞ്ജയ് ഝാ മറുപടി നല്‍കി സച്ചിന്‍ പൈലറ്റിന് പിന്നാലെ മുതിര്‍ന്ന നേതാവ് സഞ്ജയ് ഝാക്കെതിരെയും കോണ്‍ഗ്രസിന്‍റെ നടപടി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാവ് സഞ്ജയ് ഝായെ കോണ്‍ഗ്രസ് സസ്പെന്‍റ് ചെയ്തത്. മഹാരാഷ്ട്ര കോണ്‍ഗ്രസാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ നടപടികള്‍ക്കും അച്ചടക്കലംഘനത്തിനുമാണ് സഞ്ജയ് ഝാക്കെതിരെ നടപടിയെടുത്തതെന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതെ സമയം തനിക്കെതിരായ നടപടിയില്‍ അത്ഭുതമില്ലെന്ന് സഞ്ജയ് ഝാ മറുപടി നല്‍കി. ‘ഏതൊക്കെയാണ് ഞാന്‍ ഭാഗമായ […]