ഉത്തര്‍പ്രദേശിലെ മാധ്യമപ്രവര്‍ത്തകന്റെയും സുഹൃത്തിനെയും അപകടമരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് വീടിനകത്ത് തീപ്പൊള്ളലേറ്റ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും സാനിറ്റൈസര്‍ ഒഴിച്ച് വീടിനകത്ത് പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ഗ്രാമമുഖ്യന്റെ മകനടക്കം മൂന്നുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ലക്നൗ നഗരത്തിന് 160 കിലോമീറ്റര്‍ അകലെ കല്‍വാരി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ലക്നൌവിലെ ഒരു പ്രാദേശിക ദിനപത്രമായ രാഷ്ട്രീയ സ്വരൂപിലെ മാധ്യമപ്രവര്ത്തകന് 37 കാരനായ രാകേഷ് സിങ് നിര്‍ഭിക്കും സുഹൃത്ത് 34കാരന് പിന്റു സാഹുവുമാണ് കൊല്ലപ്പെട്ടത്. രാകേഷ് […]