India

സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം മണിക്കൂറുകൾക്കകം; കർഷകസമരത്തിന്റെ ഭാവി ഇന്നറിയാം

ഡൽഹി അതിർത്തികളിൽ തുടരുന്ന കർഷകസമരത്തിന്റെ ഭാവി ഇന്നറിയാം. സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് സിംഘുവിൽ ചേരും. കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനാൽ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കർഷകസംഘടനകളുടെ അഭിപ്രായം. (samyukt kisan morcha meeting) മിനിമം താങ്ങുവിലയിൽ നിയമപരമായ ഉറപ്പ്, കർഷകർക്ക് എതിരായ കേസുകൾ പിൻവലിക്കുക തുടങ്ങി ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ. സമരത്തിനിടെ മരിച്ചവരുടെ കണക്ക് ഇല്ലെന്ന് കേന്ദ്രസർക്കാർ പ്രതികരണത്തിലും, ആറിന ആവശ്യങ്ങൾ […]