എഴുത്തുകാരൻ സൽമാൻ റുഷ്ദി മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് അതിശയമെന്ന് ആക്രമണകാരി. ജയിലിൽ നിന്ന് ന്യൂയോർക്ക് പോസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് സൽമാൻ റുഷ്ദിയെ ആക്രമിച്ച ഹാദി മത്തർ വിഷയത്തിൽ പ്രതികരിച്ചത്. “എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല. അദ്ദേഹം ഒരു നല്ല മനുഷ്യനല്ല. ഇസ്ലാമിനെ ആക്രമിച്ചയാളാണ് അദ്ദേഹം. അവരുടെ വിശ്വാസങ്ങളെയും വിശ്വാസ സംഹിതകളെയും അദ്ദേഹം ആക്രമിച്ചു. ആയതൊള്ള ഖൊമൈനി മഹാനായ ഒരു നേതാവായിരുന്നു. ദി സാത്താനിക് വേഴ്സസിൻ്റെ ഏതാനും പേജുകളേ വായിച്ചിട്ടുള്ളൂ.”- ഹാദി മത്തർ പറഞ്ഞു. പക്ഷേ, 1989ൽ റുഷ്ദിയെ കൊലപ്പെടുത്താനായി […]
Tag: salman Rushdie
‘ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെ’; റുഷ്ദിക്കെതിരായ ഫത്വയെ കുറിച്ച് ആയതുള്ള ഖമനെയ്‌നി പ്രതികരിച്ചതിങ്ങനെ
ഇറാൻ അനുകൂലികളെല്ലാം എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം ആഘോഷിക്കുകയാണ്. കഴുത്തിനേറ്റ ഒരു പരുക്ക് ഉൾപ്പെടെ 15 തവണയാണ് അക്രമകാരിയായ ഹാദി മതാർ റുഷ്ദിയെ കുത്തിയത്. 1989 ൽ ഇറാന്റെ ആയത്തുള്ള ഖൊമനെയ്‌നിയിറക്കിയ ഫത്വയുടെ പേരിലാണ് ഇന്ന് 33 വർഷങ്ങൾക്ക് ശേഷവും റഷ്ദിക്കെതിരെ വധശ്രമം ഉണ്ടായത്. ഇതുവരെ ഇറാൻ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിൽ കൂടി ഖൊമനെയ്‌നിയുടെ ഫത്വയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇറാൻ അനുകൂലികൾ ഒന്നടങ്കം പറയുന്നു. റുഷ്ദിക്കെതിരായ ഫത്വ ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെയാണെന്ന് ആയത്തുള്ള അലി […]
‘സേറ്റാനിക് വേഴ്‌സസ്’; പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം മരണത്തെ മുഖാമുഖം കണ്ടു; അതിൽ നാലാമൻ മാത്രമാണ് റുഷ്ദി
സേറ്റാനിക് വേഴ്‌സസ്…1988 മുതൽ ലോകമെമ്പാടും വിവാദമായ പുസ്തകം. ബ്രിട്ടിഷ്-ഇന്ത്യൻ എഴുത്തുകാരൻ സൽമാൻ റഷ്ദിയെ മരണത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ച പുസ്തകം. എന്നാൽ റഷ്ദി ഈ പരമ്പരയിലെ നാലാമൻ മാത്രമാണ്. ഇതിന് മുൻപ് പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ച മൂന്ന് പേരും ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിലൊരാൾ ഇന്ന് ജീവനോടെ ഇല്ല ! 1989 ൽ ഇറാന്റെ റുഹൊല്ലാഹ് ഖൊമെയ്‌നിയാണ് സേറ്റാനിക് വേഴ്‌സസിന്റെ രചയിതാവിനെ കൊല്ലണമെന്ന ഫത്വ ഇറക്കുന്നത്. പുസ്തകം നബിക്കും ഖുറാനുമെതിരാണെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രഖ്യാപനം. ഖൊമെയ്‌നിയുടെ പിൻഗാമി അലി ഖമിനെയ്‌നി […]
‘സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് കറുത്ത വസ്ത്രധാരിയായ ഇരുപത്തിനാലുകാരൻ’: പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാളുടെ ചിത്രം ന്യൂയോർക് പൊലീസ് പുറത്തുവിട്ടു. ന്യൂജേഴ്സിയിൽ നിന്നുള്ള ഹാദി മേതർ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്. സൽമാൻ റുഷ്ദിയെ ആക്രമിച്ചത് ന്യൂജേഴ്‌സിയിൽ നിന്നുള്ള 24 കാരനായ ഹാദി മേതറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ന്യൂയോർക്ക് പൊലീസ് ഇതുവരെ അക്രമിക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല, റുഷ്ദിയുടെ അവസ്ഥയെ ആശ്രയിച്ചിരിക്കും കുറ്റം ചുമത്തുകയെന്ന് പ്രസ്താവനയിൽ പറഞ്ഞു. അക്രമിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൽമാൻ റുഷ്ദി പ്രസംഗിക്കാൻ വേദിയിൽ എത്തിയതിന് തൊട്ടുപിന്നാലെ ഹാദി മേതർ കഴുത്തിലും അടിവയറ്റിലും ആക്രമണം നടത്തിയതായി […]
ആയത്തുള്ള ഖൊമൈനിയുടെ ഫത്വയുടെ നിഴലില്‍ മുപ്പതാണ്ട്; ആരാണ് സല്‍മാന്‍ റുഷ്ദി?
അല്‍പസമയം മുന്‍പ് ന്യൂയോര്‍ക്കിലെ ഒരു സ്‌റ്റേജില്‍ വച്ച് പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ മുഖത്തേറ്റ കുത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവുകൂടിയാണെന്നാണ് സാഹിത്യലോകം പ്രതികരിക്കുന്നത്. സതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിന് പിന്നാലെ ആയത്തുള്ള ഖൊമൈനി പുറപ്പെടുവിച്ച ഫത്വയെത്തുടര്‍ന്ന് 30 വര്‍ഷക്കാലം വലിയ അതിജീവന പോരാട്ടം നടത്തിയ റുഷ്ദി ഇന്നുണ്ടായ ആക്രമണത്തെയും അതിജീവിക്കുമെന്ന പ്രതീക്ഷയിലാണ് റുഷ്ദിയുടെ എഴുത്തുകളെ ഇഷ്ടപ്പെടുന്നവര്‍. ലെക്ച്വറിനിടെ സ്റ്റേജിലേക്ക് പാഞ്ഞുവന്ന് റുഷ്ദിയെ രണ്ട് തവണ കുത്തിയ അക്രമി പിടിയിലായിട്ടുണ്ട്. കുത്തേറ്റ ഉടന്‍ റുഷ്ദിക്ക് വിദഗ്ധ ചികിത്സ […]