ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുകയാണ്. മികച്ച സിനിമാ ഗ്രന്ധത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണനു ലഭിച്ചു. എം.ടി. അനുഭവങ്ങളുടെ പുസ്തകം എന്ന കൃതിയ്ക്കാണ് പുരസ്കാരം. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നിഖിൽ എസ് പ്രവീണിനു ലഭിച്ചു. ജയരാജ് സംവിധാനം ചെയ്ത ‘ശബ്ദിക്കുന്ന കലപ്പ’ എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. അദ്ദേഹത്തിൻ്റെ രണ്ടാം ദേശീയ പുരസ്കാരമാണിത്. ‘വാങ്ക്’ എന്ന സിനിമയിലൂടെ സംവിധായകൻ കാവ്യാ പ്രകാശിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ശോഭ തരൂർ ശ്രീനിവാസൻ മികച്ച വിവരണത്തിനുള്ള പുരസ്കാരം നേടി. മികച്ച […]
Tag: sachy
‘എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു, മരണം വരെ’
സച്ചിയെ കുറിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ.. സംവിധായകന്‍ സച്ചിക്ക് ആദരാഞ്ജലികളുമായി അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ. എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണം വരെ എന്ന് ഗൗരി നന്ദ ഫേസ് ബുക്കില്‍ കുറിച്ചു. തന്‍റെ ഉള്ളിലെ കലാകാരിയെ ലോകത്തിന് കാണിച്ചുകൊടുത്തത് സച്ചിയാണെന്ന് ഗൗരി അനുസ്മരിക്കുന്നു. ഇനിയും ഒരുപാട് പേരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ […]
“രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു”; സച്ചിയുടെ ഓര്‍മയില്‍ ദിലീപ്
എന്ത് പറയാൻ… ഒരിക്കലും മറക്കാനാവാത്ത സഹോദരന്‍റെ വേർപാടിൽ കണ്ണീർ അഞ്ജലികൾ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മകളിലാണ് മലയാള സിനിമാ ലോകം. കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സച്ചിയുടെ വിയോഗം. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ സച്ചിയുടെ മരണത്തില്‍ അനുശോചിച്ചു. ”പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ച് തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു, എന്ത് പറയാൻ… ഒരിക്കലും മറക്കാനാവാത്ത സഹോദരന്‍റെ വേർപാടിൽ കണ്ണീർ അഞ്ജലികൾ” നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് […]
ഹിറ്റ് മേക്കര്‍ പോയത് പറയാന്‍ കഥകള്‍ ബാക്കിയാക്കി
എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയിലേക്കെത്തിയത്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ സംവിധാന മോഹവുമായി നടന്ന കലാകാരനാണ് കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചി. അഭിഭാഷക ജോലി ഒഴിവാക്കിയാണ് സച്ചി സിനിമയില്‍ വരുന്നതും മലയാളികളുടെ മനസ്സ് കീഴടക്കുന്നതും. സ്കൂളിലും കോളജിലും നാടകം സംവിധാനം ചെയ്തും അഭിനയിച്ചും നടന്ന കെ ആര്‍ സച്ചിദാനന്ദനെന്ന സച്ചിക്ക് സിനിമാ സംവിധായകനാകുക എന്നതായിരുന്നു മോഹം. എട്ട് വര്‍ഷം നീണ്ട അഭിഭാഷക ജോലി ഒഴിവാക്കിയാണ് സിനിമയിലേക്കെത്തിയത്. 2007ല്‍ പൃഥ്വിരാജിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത […]
‘ആ ഒറ്റ വാക്കിലുണ്ട് എല്ലാം’; സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് പൃഥിരാജ്
പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തില്‍ വേദന പങ്കുവെച്ച് നടന്‍ പൃഥിരാജ്. ഒറ്റ വരിയില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വികാരഭരിതമായിരുന്നു. പൃഥിയുടെ സിനിമാജീവിതത്തില്‍ വളരെ നിര്‍ണായകമായ പങ്കുവെച്ച വൃക്തിയാണ് അന്തരിച്ച സച്ചി. പൃഥിരാജിന് യുവനിരയില്‍ സ്ഥാനം നേടികൊടുത്ത ചോക്ലേറ്റിലൂടെയാണ് സച്ചി മലയാള സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. അവസാനമായി സച്ചിയുടെതായി പുറത്തിറങ്ങിയ അയ്യപ്പനും കോശിയും, ഡ്രൈവിംഗ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ പൃഥിരാജിന്‍റെ അഭിനയ ജീവിതത്തില്‍ അടയാളപ്പെടുത്തുന്ന വേഷങ്ങളാണ്. അവസാന […]
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു.
തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി(സച്ചിദാനന്ദന്‍) അന്തരിച്ചു. തൃശൂർ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇക്കഴിഞ്ഞ ദിവസം സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയിരുന്നു. സര്‍ജറിക്കായി അനസ്തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള വിവരം. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ സച്ചിയുടെ തലച്ചോർ പ്രതികരിച്ചിരുന്നില്ല. ഹൈപോക്സിക് ബ്രെയിന്‍ ഡാമേജ് (എന്തെങ്കിലും കാരണത്താല്‍ തലച്ചോറിലേക്ക് ഓക്സിജന്‍ എത്താത്ത അവസ്ഥ) സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി […]