World

യുക്രൈനിൽ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ഇളവ് നൽകി യുക്രൈൻ സർക്കാർ

യുക്രൈനിൽ മെഡിക്കൽ പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആശ്വാസ വാർത്ത. മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഇളവു നൽകാൻ യുക്രൈൻ സർക്കാർ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. മൂന്നാം വർഷ പരീക്ഷ അടുത്ത അക്കാദമിക് വർഷത്തേക്ക് മാറ്റി. അവസാന വർഷ വിദ്യാർത്ഥികളെ പഠന മികവിന്റെ അടിസ്ഥാനത്തിൽ പാസാക്കാൻ യുക്രൈൻ തീരുമാനം അറിയിച്ചു. വിദ്യാർത്ഥികൾക്ക് തുടർ പഠനമൊരുക്കാൻ ഹംഗറി, റൊമാനിയ, ചെക് റിപ്പബ്ലിക്ക്, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചർച്ച തുടരുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം രക്തചൊരിച്ചിൽ ഒന്നിനും പരിഹാരമല്ല […]

India

അഫ്ഗാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കും; സര്‍വകക്ഷി യോഗത്തിന് ശേഷം എസ് ജയശങ്കര്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്.ജയശങ്കര്‍. സര്‍വകക്ഷി യോഗത്തന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെ എത്തിക്കാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗത്തിന് ശേഷം എസ് ജയശങ്കറിന്റെ പ്രതികരണം. യോഗത്തില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും പിയുഷ് ഗോയലും പങ്കെടുത്തു. 31 പാര്‍ട്ടികളില്‍ നിന്നായി 37 നേതാക്കളാണ് യോഗത്തില്‍ ആകെ പങ്കെടുത്തത്. അഫ്ഗാനില്‍ നിന്ന് ബാക്കി ഇന്ത്യക്കാരെ കൂടി തിരികെ എത്തിക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളാണ് […]

India National

അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും. മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ആണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. പ്രകോപനം സൃഷ്ടിക്കാനും അതിർത്തിയില്‍ ഏകപക്ഷീയ മാറ്റത്തിനും ശ്രമിക്കുന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം മന്ത്രി എസ്. ജയശങ്കർ ആവർത്തിക്കും. ധാരണകൾ പാലിക്കാനും സേനാപിന്മാറ്റം പൂർണമായ അർഥത്തിൽ നടപ്പാക്കാനും […]

India National

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമെന്ന് വിദേശകാര്യമന്ത്രി

ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെടിവെയ്പുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദേശകാര്യമന്ത്രിയുടെ ഈ പ്രതികരണം. ഇന്ത്യയാണ് പ്രകോപനം സൃഷ്ടിച്ചതെന്നും വെടിയുതിര്‍ത്തതെന്നുമാണ് […]