World

യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം; 10പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക്

യുക്രൈനിൽ ഷോപ്പിംഗ് മാളിൽ റഷ്യൻ റോക്കറ്റ് ആക്രമണം. 10പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരുക്ക്. ആക്രമണത്തിൽ മാളിന് തീപിടിച്ചു. മദ്ധ്യ യുക്രൈനിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്. മിസൈൽ ആക്രമണം നടക്കുമ്പോൾ ഏകദേശം 1000-ലധികം ആൾക്കാർ ഷോപ്പിം​ഗ് മാളിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ പുറത്ത് വിടുന്ന വിവരങ്ങൾ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോകളിൽ ഷോപ്പിംഗ് സെന്ററിൽ നിന്നും തീ ആളിപ്പടുരുന്നതും കറുത്ത പുക ഉയരുന്നതും കാണാം. അഗ്നിശമന സേനാംഗങ്ങളുടെ തീയണയ്‌ക്കാനുള്ള ശ്രമങ്ങളും പുറത്ത് […]