ബെലാറസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍ നിരസിച്ച് യുക്രൈന്‍. ബെലാറസ് നേതാവ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടെ ‘നിന്ദ്യമായ’ ആശംസകള്‍ നിരസിക്കുന്നതായാണ് യുക്രൈന്റെ പ്രതികരണം. ബെലാറസിന്റെ തലസ്ഥാനമായ മിന്‍സ്‌കില്‍ നിന്ന് യുക്രൈനില്‍ ആക്രമണം നടത്താന്‍ റഷ്യയെ അനുവദിച്ചതിനുള്ള പ്രതിഷേധമായാണ് ആശംസകള്‍ നിരസിച്ചത്. സോവിയറ്റ് യൂണിയനില്‍ നിന്ന് യുക്രൈന്‍ സ്വാതന്ത്ര്യം നേടിയതിന്റെ 31ാം വാര്‍ഷികത്തിലാണ് തന്റെ വെബ്‌സൈറ്റില്‍ അപ്രതീക്ഷിതമായി ലുകാഷെന്‍കോ യുക്രൈന്‍ ജനതയ്ക്ക് ആശംസകള്‍ അറിയിച്ചത്. സമാധാനം സഹിഷ്ണുത, ധൈര്യം, ശക്തി, ജീവിതം എന്നിവ പുനഃസ്ഥാപിക്കുന്നതില്‍ വിജയം ആശംസിക്കുന്നു’ എന്നായിരുന്നു ബലാറസിന്റെ പ്രതികരണം. റഷ്യയുടെ അടുത്ത […]
Tag: Russia-Ukraine
രാജ്യത്ത് റഷ്യൻ സംഗീതം നിരോധിച്ച് യുക്രൈൻ
മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതം നിരോധിക്കുമെന്ന് യുക്രൈൻ. റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും പുസ്തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. 450 പ്രതിനിധികൾ അടങ്ങുന്ന യുക്രൈനിയൻ പാർലമെന്റിൽ 303 പേരുടെ പിന്തുണയോടെ ബിൽ പാസായി. ടെലിവിഷൻ, റേഡിയോ, സ്കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ല. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക. റഷ്യൻ അധിനിവേശത്തിൽ അപലപിച്ച […]
റഷ്യൻ അധിനിവേശം; മരിയുപോളിൽ 200 മൃതദേഹങ്ങൾ കണ്ടെത്തി
കനത്ത റഷ്യൻ ആക്രമണം നടന്ന യുക്രൈൻ നഗരമായ മരിയുപോളിൽ നിന്ന് 200 ലേറെ മൃതദേഹങ്ങൾ കണ്ടെത്തി. ബോംബിങ്ങിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ജീർണിച്ചു തുടങ്ങിയ ശരീരങ്ങൾ ലഭിച്ചതെന്ന് മേയർ പെട്രോ ആൻഡ്രു ഷെങ്കോ അറിയിച്ചു. റഷ്യൻ അധിനിവേശത്തിൽ ഏറ്റവും കനത്ത ബോംബിങ് നടന്ന പട്ടണങ്ങളിലൊന്നാണ് മരിയുപോൾ. ഇതിനിടെ റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള്‍ […]
‘ആരെങ്കിലും പോര’; യുദ്ധം അവസാനിപ്പിക്കുന്നതില്‍ ചര്‍ച്ച റഷ്യന്‍ പ്രസിഡന്റുമായി മാത്രമേയുള്ളുവെന്ന് യുക്രൈന്‍ പ്രസിഡന്റ്
റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ചയ്ക്ക് സന്നദ്ധതയറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കി. റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റാണ് എല്ലാം തീരുമാനിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിന് നമ്മള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തെ വ്യക്തിപരമായി പരിഗണിക്കാതെ തീരുമാനം എടുക്കാനാകുന്നില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ദാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നവരെ വീഡിയോ ലിങ്ക് വഴി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റിനോട് അല്ലാതെ റഷ്യന്‍ ഫെഡറേഷനിലെ ആരുമായും താന്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സെലന്‍സ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുക. ഈ ഒരു […]
കീവിലെ യുഎസ് എംബസി പ്രവർത്തനം പുനരാരംഭിച്ചു
റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച കീവിലെ യുഎസ് എംബസി പുനരാരംഭിച്ചു. മൂന്ന് മാസത്തെഇടവേളയ്ക്ക് ശേഷമാണ് യുഎസ് എംബസി വീണ്ടും തുറന്നത്. പ്രവർത്തനങ്ങൾ ഔദ്യോഗികമായി പുനരാരംഭിക്കുകയാണെന്ന് എംബസിക്ക് മുകളിൽ യുഎസ് പതാക ഉയർത്തി കൊണ്ട് വക്താവ് ഡാനിയൽ ലാംഗൻകാമ്പ് പറഞ്ഞു. ചെറിയൊരു വിഭാഗം നയതന്ത്രജ്ഞർ ആദ്യം ദൗത്യത്തിനായി മടങ്ങിയെത്തുമെന്ന് ലാംഗൻകാമ്പ് അറിയിച്ചു. കോൺസുലർ പ്രവർത്തനങ്ങൾ ഉടനടി പുനരാരംഭിക്കില്ലെന്നും, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ യാത്രാ നിർദ്ദേശം യുക്രൈനിലുടനീളം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ സമ്പൂർണ അധിനിവേശം ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് […]
ഭക്ഷ്യസുരക്ഷാ പ്രതിസന്ധി; 30 ബില്യൺ ഡോളർ അനുവദിച്ച് ലോക ബാങ്ക്
ആഗോള ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികൾക്കായി ലോക ബാങ്ക് 12 ബില്യൺ ഡോളർ അധിക ധനസഹായം പ്രഖ്യാപിച്ചു. 15 മാസത്തിനുള്ളിൽ ഭക്ഷ്യ-വളം ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും, ദുർബലരായ കുടുംബങ്ങളെയും ഉൽപ്പാദകരെയും പിന്തുണയ്ക്കുന്നതിനുമാണ് അധിക സഹായമെന്ന് ലോക ബാങ്ക് വ്യക്തമാക്കി. ഭക്ഷ്യവിലക്കയറ്റം ദരിദ്രരും ദുർബലരുമായവരിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പ്രസ്താവനയിൽ പറഞ്ഞു. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികൾക്കായി 18.7 ബില്യൺ ഡോളർ ധനസഹായം […]
ഈ യുദ്ധത്തില്‍ വിജയികളില്ല; സമാധാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് യുക്രൈന്‍ വിഷയത്തില്‍ മോദി
യുക്രൈന്‍-റഷ്യ വിഷയം ജര്‍മന്‍ വൈസ് ചാന്‍സലറുമായുള്ള കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിജയിക്കാനാകില്ല. ഇന്ത്യ എന്നും സമാധാനത്തെയാണ് പിന്തുണയ്ക്കുന്നതെന്നും യുദ്ധം നീണ്ടുനില്‍ക്കാതെ അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു. ‘യുക്രൈനില്‍ അധിവേശം ആരംഭിച്ചതുമുതല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗമായി ഞങ്ങള്‍ മുന്നോട്ടുവച്ചത് വെടിനിര്‍ത്തല്‍ ആശയവും ചര്‍ച്ചകളുമായിരുന്നു. ഈ യുദ്ധത്തില്‍ ഒരു രാജ്യവും ജയിക്കാന്‍ പോകുന്നില്ല. എല്ലാവര്‍ക്കും നഷ്ടവും തോല്‍വിയും മാത്രമാണുണ്ടാകുക. എന്തുതന്നെയായാലും സമാധാനത്തെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. മാനുഷികാഘാതകങ്ങള്‍ക്കുപുറമേ എണ്ണവിലയിലും ആഗോള ഭക്ഷ്യവിതരണത്തിലുമാണ് നഷ്ടമുണ്ടാകുന്നുവെന്ന് പറഞ്ഞ മോദി, പക്ഷേ […]
പുടിനേയും സെലന്‍സ്‌കിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്താന്‍ യുഎന്‍ സെക്രട്ടറി ജനറല്‍; ഉടന്‍ കീവിലേക്ക്
യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുക്രൈനിലേക്ക്. റഷ്യ, യുക്രൈന്‍ പ്രസിഡന്റുമാരുമായും വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം ചര്‍ച്ച നടത്തും. വ്യാഴാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ കീവ് സന്ദര്‍ശിക്കുമെന്നാണ് വിവരം. യുദ്ധം അവസാനിപ്പിക്കാനുള്ള തീവ്ര ശ്രമങ്ങളുടെ ഭാഗമായാണ് അന്റോണിയോ ഗുട്ടെറസ് നേരിട്ട് ചര്‍ച്ചകള്‍ക്കായി എത്തുന്നത്. ചൊവ്വാഴ്ച മോസ്‌കോയിലെത്തുന്ന ഗുട്ടെറസിനെ പുടില്‍ നേരിട്ടെത്തി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം പ്രസിഡന്റിനൊപ്പം ഉച്ചഭക്ഷണവും കഴിക്കും. വ്യാഴാഴ്ച യുക്രൈനിലെത്തുന്ന ഗുട്ടെറസിനെ യുക്രൈന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി സ്വീകരിക്കും. […]
മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ; കീഴടങ്ങില്ലെന്ന് ആവര്‍ത്തിച്ച് സെലന്‍സ്‌കി
യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയെന്ന് അവകാശപ്പെട്ട് റഷ്യ. ഫെബ്രുവരി 24ന് ആക്രമണം ആരംഭിച്ച ശേഷം പൂര്‍ണമായും റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാകുന്ന നഗരമാണ് മരിയുപോള്‍. അസോവില്‍ ഉരുക്കുനിര്‍മാണശാലയെ ആശ്രയിച്ച് ഒളിവില്‍ കഴിയുന്ന യുക്രൈന്‍ സൈന്യത്തോട് കീഴടങ്ങാന്‍ റഷ്യ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. കീഴടങ്ങണമെന്ന അന്ത്യശാസനത്തിനിടയിലും അവസാനം വരെ പോരാടുമെന്ന് പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ മരിയുപോളിന് മേലുള്ള അധിനിവേശം കീഴടക്കലിലേക്ക് എത്തിയെന്ന് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി സൂചന നല്‍കി. മരിയുപോളിലെ തങ്ങളുടെ സൈനികരുടെ എണ്ണം ആറിലൊന്നായി […]
യുക്രൈനില്‍ വീണ്ടും കൂട്ടക്കുരുതി; കീവില്‍ നിന്ന് ആയിരത്തോളം മൃതദേഹം കണ്ടെത്തി
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. ആയിരത്തോളം സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രൈന്‍ പൊലീസ് അറിയിച്ചു. ബുച്ചയില്‍നിന്ന് മാത്രം 350 ലേറെ മൃതദേഹങ്ങള്‍ കിട്ടി. അതിനിടെ കാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം 10 പേര്‍ മരിച്ചു. 50 ലക്ഷം യുക്രൈനികള്‍ ഇതുവരെ പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്‌ളൊഡിമിര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടു. റഷ്യന്‍ കപ്പല്‍ തകര്‍ത്തത് യുക്രൈന്‍ മിസൈലെന്ന് അമേരിക്ക […]