National

ആരാണ് രുചിര കാംബോജ്? അറിയാം യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയെ കുറിച്ച്

മുതിർന്ന നയതന്ത്രജ്ഞ രുചിര കാംബോജ് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായി ചുമതലയേൽക്കാൻ തയ്യാറെടുക്കുകയാണ്. നിലവില്‍ ഭൂട്ടാനിലെ അംബാസഡറും ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലെ 1987 ബാച്ചിലെ ഉദ്യോഗസ്ഥയുമാണ് രുചിര കാംബോജ്. ടി എസ് തിരുമൂർത്തിയുടെ പിൻഗാമിയായാണ് കാംബോജ് എത്തുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിരമിക്കേണ്ടിയിരുന്ന തിരുമൂര്‍ത്തിയുടെ കാലാവധി യുക്രൈൻ പ്രതിസന്ധി കണക്കിലെടുത്ത് നീട്ടുകയായിരുന്നു. ആരാണ് രുചിര കാംബോജ്?1987-ലെ സിവിൽ സർവീസ് ബാച്ചിലെ അഖിലേന്ത്യാ വനിതാ ടോപ്പറും ആ വർഷത്തെ ഫോറിൻ സർവീസ് ബാച്ചിലെ ടോപ്പറുമായിരുന്നു കാംബോജ്. 1989-1991 കാലഘട്ടത്തിൽ ഫ്രാൻസിലെ […]