National

തെലങ്കാനയിലെ 20 സ്ഥലങ്ങളിൽ ആദായനികുതി പരിശോധന

തെലങ്കാനയിലുടനീളമുള്ള 20 സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. എക്സൽ ഗ്രൂപ്പിന്റെ ഡയറക്ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി റെയ്ഡ് നടക്കുന്നുണ്ട്. റബ്ബർ ഇറക്കുമതി-കയറ്റുമതിയിലെ പൊരുത്തക്കേടുകളും നികുതി അടയ്ക്കുന്നതിലെ ക്രമക്കേടുകളും സംബന്ധിച്ചാണ് പരിശോധന. ഡയറക്‌ടർമാർ, ചെയർമാൻ, സിഇഒ എന്നിവരുടെ വീടുകളിൽ നടത്തിയ പരിശോധനയ്‌ക്ക് പുറമെ എക്‌സൽ ഗ്രൂപ്പുമായി ബന്ധമുള്ള മറ്റ് 10 കമ്പനികളിലും ഐ-ടി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. കമ്പനിയുടെ ഗച്ചിബൗളി, മദാപൂർ, ബാച്ചുപള്ളി എന്നിവിടങ്ങളിലെ ഓഫീസുകളിൽ പരിശോധന തുടരുകയാണ്. സംഗറെഡ്ഡിയിലെ […]

Business

റബർ പാൽ വിലയും ഇടിയുന്നു; റബ്ബർ മേഖല പ്രതിസന്ധിയിൽ

റബർ മേഖലയെ പ്രതിസന്ധിയിലാക്കി റബർ പാൽ വിലയും ഇടിയുന്നു. 180 രൂപ വരെ ലഭിച്ചിരുന്ന റബർ പാലിന് ഇപ്പോൾ കർഷകനു നൂറ് രൂപ പോലും ലഭിക്കുന്നില്ല. റബർ പാൽ സംഭരിച്ച് വില്പനയ്ക്ക് വെച്ചിരുന്ന കർഷകർ ഇതോടെ വലിയ ദുരിതത്തിലാണ്. റബ്ബർ മേഖല കൂടുതൽ ദുരിതത്തിലേക്ക് നീങ്ങുകയാണ്. കൊവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കൽ വസ്തുക്കളുടെ നിർമ്മാണം വർദ്ധിച്ചതാണ് റബർ പാലിന് വിപണിയിൽ ഡിമാന്റ് ഉയരാൻ കാരണമായത്. ഇതോടെ കർഷകർ റബർപാൽ വിൽപ്പനയിലേക്ക് കടന്നു. മാസങ്ങൾക്ക് മുൻപ് വരെ […]