Entertainment

ഓസ്കർ അവാർഡ് നേടിയ ‘നാട്ടു നാട്ടു’ ആലപിച്ച രാഹുൽ സിപ്ലിഗഞ്ചിന് 10 ലക്ഷം രൂപ പാരിതോഷികം നൽകും; കോൺഗ്രസ്

രാഹുൽ സിപ്ലിഗഞ്ചിന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തെലങ്കാന കോൺഗ്രസ്. ഈ വർഷത്തെ മികച്ച ഗാനത്തിനുള്ള ഓസ്കർ അവാർഡ് നേടിയ ‘നാട്ടു നാട്ടു’ എന്ന ഗാനം ആലപിച്ചത് രാഹുൽ ആയിരുന്നു.തെലങ്കാന കോൺഗ്രസ് അദ്ധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.പ്രിയങ്ക ഗാന്ധി നേരിട്ട് 10 ലക്ഷം രൂപ രാഹുലിന് നൽകുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. രാജീവ് ഗാന്ധി ക്വിസ് മത്സരങ്ങളുടെ പോസ്റ്റർ പ്രകാശന പരിപാടിയുടെ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയതായിരുന്നു രാഹുൽ സിപ്ലിഗഞ്ച്. ഓൺലൈൻ ക്വിസ് മത്സരത്തിന്റെ സമ്മാന […]

India

ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന് ഒസ്കാർ

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമാണ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു. ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ​ഗാനം നിറഞ്ഞു നിന്നിരുന്നു. നഗോൾ‌ഡൻ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആർആർആറിന് നേടിക്കൊടുത്തിരുന്നു.  നാട്ടു നാട്ടു രചിച്ചത് ചന്ദ്ര […]

Entertainment

95-ാം ഓസ്‌കാര്‍: ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു…’

തൊണ്ണൂറ്റിയഞ്ചാം ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷ വാനോളമുയര്‍ത്തുന്നുണ്ട് ആര്‍ആര്‍ആര്‍ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലെ നാട്ടുനാട്ടു എന്ന ഗാനം. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പാട്ടിന് നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്റെ ജയ് ഹോയ്ക്ക് ശേഷം എം.എം.കീരവാണിയുടെ പാട്ടിലൂടെ മറ്റൊരു ഓസ്‌കര്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിര്‍ത്തികള്‍ താണ്ടി പറന്ന രാജമൌലി ചിത്രം ആര്‍ആര്‍ആറിലെ ഈ ഗാനം ഇന്ത്യയുടെ മറ്റൊരു അഭിമാനമായി മാറുകയാണ്. ഗോള്‍ഡന്‍ ഗ്ലോബും ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡും കരസ്ഥമാക്കിയ നാട്ടുനാട്ടു ഓസ്‌കര്‍ കൂടി നേടി പട്ടിക തികയ്ക്കുമെന്നാണ് പ്രതീക്ഷ. […]

Entertainment

ജെയിംസ് കാമറൂൺ രണ്ട് തവണ ആർആർആർ കണ്ടെന്ന് രാജമൗലി

ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയ തെലുങ്ക് ചിത്രം ആർആർആർ ഇതിഹാസ സംവിധായകനായ ജെയിംസ് കാമറൂൺ രണ്ട് തവണ കണ്ടെന്ന് വെളിപ്പെടുത്തൽ. ആർആർആർ സംവിധായകനായ എസ് എസ് രാജമൗലിയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. കാമറൂൺ ആദ്യം സിനിമ കണ്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും ഭാര്യയോടൊപ്പമിരുന്ന് രണ്ടാം തവണയും അദ്ദേഹം സിനിമ കണ്ടു എന്നും രാജമൗലി ട്വീറ്റ് ചെയ്തു. ഗോൾഡൻ ഗ്ലോബ് പുരസ്കാരച്ചടങ്ങിൽ വച്ച് കാമറൂൺ തങ്ങളോട് 10 മിനിട്ട് സംസാരിച്ചു എന്നും അദ്ദേഹം കുറിച്ചു. ആഗോളതലത്തിൽ തന്നെ തരംഗമായ […]

Entertainment

‘ഇന്ത്യക്കൊട്ടാകെ അഭിമാനം’ ‘ആര്‍ആര്‍ആറി’ന്റെ നേട്ടത്തില്‍ അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും

80-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ ചിത്രം ‘ആർആർആറി’ന്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനവുമായി മമ്മൂട്ടിയും മോഹൻലാലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവര്‍ രാജമൗലി ചിത്രത്തിന്റ അവാര്‍ഡ് നേട്ടത്തില്‍ അഭിനന്ദനവുമായി എത്തി. ഇന്ത്യക്കൊട്ടാകെ അഭിമാനമാണ് ഈ പുരസ്‌കാര നേട്ടമെന്ന് മമ്മൂട്ടിയും മോഹൻലാലും ട്വിറ്ററിൽ കുറിച്ചു. അര്‍ഹിച്ച അംഗീകാരമാണ് ഒരു ചരിത്ര നാഴികക്കല്ലാണെന്നും മോഹൻലാല്‍ കുറിച്ചു.ഇത് ഇന്ത്യക്ക് അഭിമാനമാണെന്നും മോഹൻലാല്‍ കുറിച്ചു. ലോകം ഇന്ത്യൻ സിനിമയ്‍ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി എഴുതിയത്. ‘ഗോൾഡൻ ഗ്ലോബ് നേടിയ താങ്കളുടെ നാട്ടു […]

Entertainment

ഓസ്കറിനൊരുങ്ങിയിറങ്ങി ആർആർആർ ; മികച്ച നടനുള്ള പുരസ്കാരത്തിനായി ജൂനിയർ എൻടിആറും റാം ചരണും മത്സരിക്കും

ഈ വർഷം പുറത്തിറങ്ങിയ തെലുങ്ക് സിനിമ ആർആർആർ ഓസ്കർ പുരസ്കാരത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ അപേക്ഷ സമർപ്പിച്ചു. മികച്ച സിനിമയും സംവിധായകനും അടക്കം പ്രധാന വിഭാഗങ്ങളിലൊക്കെ ആർആർആർ മത്സരിക്കും. ലോസ് ആഞ്ചലസിലെ ചൈനീസ് തീയറ്ററിൽ സിനിമ പ്രദർശിപ്പിച്ചുകൊണ്ടാണ് ആർആർആർ ഓസ്കർ ക്യാമ്പയിൻ ആരംഭിച്ചത്. മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, നടി, സ്വഭാവനടൻ, മികച്ച തിരക്കഥ, ഒറിജിനൽ സോങ്ങ്, പശ്ചാത്തല സംഗീതം, ചിത്രസംയോജനം, ഛായാഗ്രഹണം, ശബ്ദമിശ്രണം, വിഎഫ്എക്സ് തുടങ്ങിയ പുരസ്കാരങ്ങൾക്കൊക്കെ വേണ്ടി ആർആർആർ മത്സരിക്കും. മികച്ച സംവിധായകനുള്ള […]