ഡല്‍ഹിയില്‍ രോഹിണി കോടതിയില്‍ സ്‌ഫോടനം. കോടതി കെട്ടിടത്തിലെ 102ാം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.40 ഓടെയാണ് പൊട്ടിത്തെറി നടന്നതായി വിവരം ലഭിച്ചതെന്ന് ഉദ്യോഗദസ്ഥര്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്ത് അഗ്നിശമന സേനാംഗങ്ങളെത്തിയിട്ടുണ്ട്. കോടതി മുറിക്കുള്ളിലെ ലാപ്‌ടോപ് പാട്ടിത്തെറിച്ചാകാം സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഒക്ടോബറിലും രോഹിണി കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിവയ്പ്പ് നടന്നിരുന്നു. ആക്രമണത്തില്‍ ഗൂണ്ടാ നേതാവ് ജിതേന്ദ്ര […]