ഗര്‍ഭഛിദ്രത്തിനുള്ള നിയമപരിരക്ഷ നീക്കിയ യുഎസ് സുപ്രിംകോടതിയുടെ നടപടി തങ്ങളുടെ കുഞ്ഞ് ജനിച്ചയുടനെ മരിച്ചുപോകുന്ന ദാരുണമായ അവസ്ഥയ്ക്ക് കാരണകുമെന്ന പരാതിയുമായി ദമ്പതികള്‍. പോട്ടര്‍ സിന്‍ഡ്രോം എന്ന ഗുരുതര അവസ്ഥയിലൂടെയാണ് തങ്ങളുടെ കുഞ്ഞ് കടന്നുപോകുന്നതെന്ന് മനസിലാക്കിയിട്ടും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കാതിരിക്കുന്നത് കുഞ്ഞിന്റെ ദാരുണാന്ത്യത്തിലേക്ക് നയിക്കുമെന്നാണ് ഫ്‌ളോറിഡയിലെ ദമ്പതികളുടെ പരാതി. ഡോര്‍ബര്‍ട്ട്-ലീ ദമ്പതിമാരാണ് പരാതി ഉന്നയിച്ചത്. ഗര്‍ഭഛിദ്രത്തിന്റെ നിയമപരിരക്ഷ നീക്കിയ സുപ്രിംകോടതി തീരുമാനത്തിനെതിരെ വിമര്‍ശനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ ലീ ദമ്പതിമാരുടെ പരാതി വലിയ ചര്‍ച്ചയാകുകയാണ്. ഭ്രൂണത്തിന്റെ വൃക്കകള്‍ ശരിയായ രീതിയില്‍ വികസിക്കാത്തത് […]