Football

റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിലേക്ക് സൗജന്യ പ്രവേശനം

റിയാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ കാണാൻ ഫുട്‌ബോൾ പ്രേമികൾക്ക് സൗജന്യ ടിക്കറ്റ് വിതരണം ചെയ്യുമെന്ന് സംഘാടകർ. കിംഗ് ഫഹദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നാളെ ഇന്ത്യൻ രാത്രി 9 മണിക്കാണ് മത്സരം. (സൗദി സമയം 6.30). Free entry to Santosh Trophy final കർണാടകയും മേഘാലയയുമാണ് ഫൈനൽ മത്സരത്തിൽ മാറ്റുരക്കുന്നത്. നാളെ വൈകീട്ട് 6 മണിക്ക് (സൗദി സമയം 3.30ന്) ലൂസേഴ്‌സ് ഫൈനലും രാത്രി 9 മണിക്ക് (സൗദി സമയം 6.30ന്) ഫൈനൽ മത്സരവും നടക്കും. […]

Sports

റിയാദിൽ ഗോൾമഴ, റിയാദ് സീസൺ ടീമിനെതിരെ പിഎസ്ജിക്ക് വിജയം

റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയം ആവേശത്താൽ അലയടിക്കുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ഫുട്ബോളിലെ ഇതിഹാസ താരങ്ങൾ നേർക്കുനേർ അണിനിരന്ന പോരാട്ടത്തിൽ വിജയം ഫ്രഞ്ച് ക്ലബ് പിഎസ്ജിയോടൊപ്പം. റിയാദ് സീസൺ ടീമിന് വേണ്ടി പോർച്ചുഗൽ ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോ ഇറങ്ങിയപ്പോൾ പിഎസ്ജിക്ക് വേണ്ടി അർജന്റീനയുടെ മിശിഹാ മെസ്സിയും ബൂട്ട്കെട്ടി. ഒൻപത് ഗോളുകൾ പിറന്ന മത്സരം കാണികൾക്ക് ഒരുക്കിയത് വിരുന്ന്.  മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തുടങ്ങിയ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത് ലയണൽ ആന്ദ്രെസ് മെസ്സി. ഇടതു വിങ്ങിൽ നിന്ന് നെയ്മർ […]

World

സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയായി സൗദിയിലെ മൃ​ഗശാല

സൗദി തലസ്ഥാന നഗരിയില്‍ അരങ്ങേറുന്ന റിയാദ് സീസണില്‍ ഒരുക്കിയിട്ടുളള മൃഗശാല സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്ചയാകുന്നു. വന്യമൃഗങ്ങളെ അടുത്തു കാണുന്നതിനും ചിത്രം പകര്‍ത്തുന്നതിനും അവസരവും ഒരുക്കിയിട്ടുണ്ട്  മൃഗശാല സന്ദര്‍ശിക്കുന്നവര്‍ക്ക് മൃഗങ്ങളുമായി അടുത്തിടപഴകാം. ഭക്ഷണം നല്‍കാനും അനുമതിയുണ്ട്. 190 ഇനങ്ങളിലായി 1,300 മൃഗങ്ങളെയാണ് മൃഗശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുളളത്. റിയാദ് സീസണ്‍ വേദികളിലൊന്നായ അല്‍ മലാസ് സോണിലാണ് മൃഗശാല തയ്യാറാക്കിയിട്ടുളളത്. കടുവ, സിംഹം തുടങ്ങിയ വന്യജീവികളെ അടുത്തറിയാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം ഗ്ലാസ് ടണല്‍ തയ്യാറാക്കിയിട്ടുണ്ട്. സിംഹങ്ങളെ അടുത്തു കാണാനും അവയ്‌ക്കൊപ്പം ചിത്രം പകര്‍ത്താനും […]

Gulf

ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ ടയര്‍ പൊട്ടി

എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ടയർ ലാന്‍ഡിങ്ങിനിടെ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്‍റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. റിയാദില്‍ നിന്നും കോഴിക്കോടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. വിമാനത്തിന്റെ ഇടത് ടയർ പരന്ന നിലയിലായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിർത്തി. ശേഷം യാത്രക്കാരെ സുരക്ഷിതമായി വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.