മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് കൂടുതൽ അവസരങ്ങൾ നൽകണമെന്ന് ന്യൂസീലൻഡ് മുൻ പേസറും കമൻ്റേറ്ററുമായ സൈമൾ ഡുൾ. ദേശീയ ടീമിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെയും സഞ്ജു സാംസണിൻ്റെയും പ്രകടനങ്ങൾ താരതമ്യം ചെയ്താണ് ക്രിക്ക്ബസിനു നൽകിയ അഭിമുഖത്തിൽ സൈമൺ ഡുളിൻ്റെ പ്രതികരണം. “ഋഷഭ് പന്തിൻ്റെ കണക്കുകൾ ഭേദപ്പെട്ടതാണ്. (ഏകദിനത്തിൽ) 30 മത്സരങ്ങളോളം കളിച്ചപ്പോൾ ശരാശരി വെറും 35 ആണ്. സ്ട്രൈക്ക് റേറ്റ് നല്ലതാണ്. പക്ഷേ, 11 മത്സരങ്ങളിൽ നിന്ന് സഞ്ജുവിൻ്റെ ശരാശരി 60ൽ […]
Tag: Rishabh Pant
‘ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല’; ഋഷഭ് പന്തിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്
സിംബാബ്‌വെയ്ക്കെതിരായ ടി-20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ നിരാശപ്പെടുത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒരു കളി കൊണ്ട് തങ്ങൾ ആരെയും വിലയിരുത്താറില്ല എന്ന് ദ്രാവിഡ് പറഞ്ഞു. ദിനേഷ് കാർത്തികിനു പകരം ടീമിലെത്തിയ പന്ത് മത്സരത്തിൽ അഞ്ച് പന്തുകൾ നേരിട്ട് 3 റൺസ് നേടി പുറത്തായിരുന്നു. “ഒരു കളി കൊണ്ട് ഞങ്ങൾ ആരെയും വിലയിരുത്താറില്ല. ഒരു കളി പരിഗണിച്ച് ഒരാളെ കളിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാറുമില്ല. ചിലപ്പോൾ ചില ബൗളർമാരെ […]
‘ധോണീ, അങ്ങുണ്ടായിരുന്നെങ്കിൽ..’; ട്വിറ്ററിൽ ട്രെൻഡിങായി മുൻ നായകൻ
ട്വിറ്ററിൽ ട്രെൻഡിങായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് എംഎസ് ധോണി ട്വിറ്ററിൽ ട്രെൻഡിങായത്. ഈ മത്സരത്തിലും സൂപ്പർ ഫോറിൽ പാകിസ്താനെതിരായ മത്സരത്തിലും ഋഷഭ് പന്തിൻ്റെ മോശം പ്രകടനങ്ങളും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയും ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് രണ്ട് റോളുകളും വർഷങ്ങളോളം നിറഞ്ഞാടിയ ധോണിയെ ആരാധകർ ഓർമിക്കുന്നത്. സംഗീതസംവിധായകൻ തമൻ അടക്കമുള്ളവർ ധോണിയെപ്പറ്റി ട്വീറ്റ് ചെയ്തു. 57 ടി-20 മത്സരങ്ങൾ കളിച്ച ഋഷഭ് […]
ഋഷഭ് പന്തിനെ ഓപ്പണറാക്കുന്നത് നല്ലതാണ്; പ്രതികരിച്ച് ജയവർധനെ
ഋഷഭ് പന്തിനെ ഓപ്പണിംഗിൽ പരീക്ഷിക്കുന്ന ഇന്ത്യൻ തന്ത്രത്തെ പിന്തുണച്ച് മുൻ ശ്രീലങ്കൻ ക്യാപ്റ്റനും ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിൻ്റെ പരിശീലകനുമായ മഹേല ജയവർധനെ. ആഭ്യന്തര ക്രിക്കറ്റിൽ അധികം ഓപ്പൺ ചെയ്തിട്ടില്ലെങ്കിലും പന്തിന് അതിനുള്ളള്ള കഴിവുണ്ട്. പുതുതലമുറയെ വളർത്തിക്കൊണ്ടു വരാനാണ് ഇന്ത്യ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. സിംബാബ്‌വെ പര്യടനം പല യുവതാരങ്ങൾക്കും മികച്ച അവസരമാണ് എന്നും ജയവർധനെ പറഞ്ഞു. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു സാംസണ് […]
അല്പം ഭാരം കുറച്ചാൽ ഋഷഭ് പന്തിന് മോഡലാകാൻ കഴിയും: ഷൊഐബ് അക്തർ
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ പുകഴ്ത്തി പാകിസ്താൻ മുൻ പേസർ ഷൊഐബ് അക്തർ. ഇന്ത്യൻ മാർക്കറ്റ് വളരെ വലുതാണെന്നും കാണാൻ സുന്ദരനായതിനാൽ മോഡലാവാൻ സാധിക്കുമെന്നും അക്തർ പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്തറിൻ്റെ പ്രതികരണം. “ഋഷഭ് പന്ത് ഭയമില്ലാത്ത കളിക്കാരനാണ്. കട്ട് ഷോട്ടുണ്ട്, പുൾ ഷോട്ടുണ്ട്, റിവേഴ്സ് സ്വീപ്പുണ്ട്, സ്ലോഗ് സ്വീപ്പുണ്ട്, പാഡിൽ സ്വീപ്പുണ്ട്. അയാൾ ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരം വിജയിച്ചു. ഇംഗ്ലണ്ടിൽ മത്സരം വിജയിച്ച് ഒറ്റക്ക് ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരമ്പര ജയം നേടിക്കൊടുത്തു. […]
എഡ്ജ്ബാസ്റ്റണിൽ ഋഷഭ് പന്തിന് സെഞ്ച്വറി
ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണിൽ ഋഷഭ് പന്തിന് ഉജ്ജ്വല സെഞ്ച്വറി. 89 പന്തിൽ 15 ഫോറും ഒരു സിക്‌സും സഹിതമാണ് ഋഷഭ് സെഞ്ച്വറി നേടിയത്. ടെസ്റ്റ് കരിയറിലെ തൻ്റെ അഞ്ചാം സെഞ്ചുറിയാണിത്. 2022ൽ ഋഷഭ് പന്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തെ, ജനുവരിയിൽ നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്ടൗൺ ടെസ്റ്റിലും പന്ത് മിന്നുന്ന സെഞ്ച്വറി നേടിയിരുന്നു. ഒരു കലണ്ടർ വർഷത്തിൽ രണ്ട് സെഞ്ചുറികൾ നേടുന്ന നാലാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് പന്ത് ഇപ്പോൾ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 6 […]
അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ; ഋഷഭ് പന്തിനെയടക്കം മറികടന്ന് അലക്സ് കാരി
അരങ്ങേറ്റ ടെസ്റ്റിൽ ഏറ്റവുമധികം ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ താരം അലക്സ് കാരി. ഇന്ത്യൻ താരം ഋഷഭ് പന്തിനെയടക്കം മറികടന്നാണ് കാരി റെക്കോർഡ് നേട്ടത്തിലെത്തിയത്. ബ്രിസ്ബനിൽ നടന്ന ആദ്യ ആഷസ് മത്സരത്തിൽ 8 ക്യാച്ചുകൾ നേടിയ താരം ഇപ്പോൾ ഈ റെക്കോർഡിൽ ഒറ്റക്കാണ്. നേരത്തെ, ഏഴ് ക്യാച്ചുകൾ നേടിയ 6 താരങ്ങളാണ് ഈ റെക്കോർഡിലുണ്ടായിരുന്നത്. (Alex Carey Pant Record) ഋഷഭ് പന്തും ഓസീസ് താരം പീറ്റർ നെവിലും അടക്കമുള്ള താരങ്ങളാണ് […]
പന്ത് പുറത്ത്; മൂന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ആസ്‌ട്രേലിയക്കെതിരെ സിഡ്‌നി ടെസ്റ്റില്‍ വിജയപ്രതീക്ഷയുമായി ഇന്ത്യ. അവസാനദിനം ലഞ്ചിന് ശേഷം കളിയാരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്തിട്ടുണ്ട് . 407 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് രണ്ട് സെഷന്‍ കൂടി ശേഷിക്കെ 157 റണ്‍സ് കൂടി നേടിയാല്‍ പരമ്പരയില്‍ ലീഡ് നേടാം. ഇന്ത്യയുടെ തോല്‍വിയോ അല്ലെങ്കില്‍ സമനില സാധ്യതയോ മാത്രം ഉണ്ടായിരുന്ന ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഇന്നിങ്‌സാണ് പ്രതീക്ഷ നല്‍കിയത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് 118 പന്തില്‍ 97 റണ്‍സെടുത്ത് പുറത്തായി. […]