തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ശ്രീലങ്കന്‍ ജയിലില്‍ എട്ട് ജയില്‍പ്പുള്ളികള്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ ആസ്ഥാനമായ കൊളംബോയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള മഹാര ജയിലിൽ ആണ് സംഭവം നടന്നത്. സംഭവത്തില്‍ 55 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ പൊലീസുകാര്‍ ആണ്. കോവിഡ് വ്യാപനം മൂലമാണ് തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ജയിലിലെ റിമാൻഡ് തടവുകാരിൽ ചിലർ ബലം പ്രയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതാണ് സംഭവങ്ങൾക്ക് വഴിവെച്ചതെന്നാണ് ജയില്‍ അധികൃതരുടെ പക്ഷം. ശ്രീലങ്കന്‍ ജയിലുകളില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണെന്നും തടവുകാരെ […]