National

പ്രളയകാലത്ത് നൽകിയ അരിയുടെ കാശ് തിരികെ നൽകണം: കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിയുടെ കാശ് തിരികെ നൽകാൻ കേരളത്തിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം . പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ല. ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. കേന്ദ്രം നൽകുന്ന ഭക്ഷ്യസബ്സിഡിയിൽ നിന്ന് അടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ […]

National

വിലക്കയറ്റം: അരിയുടെ കയറ്റുമതി നിയന്ത്രണവും കേന്ദ്രത്തിന്റെ പരിഗണനയില്‍

അരിയുടെ കയറ്റുമതി നിയന്ത്രണം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍. ആഭ്യന്തരവിപണിയില്‍ അരിയുടെ ലഭ്യത ഉറപ്പാക്കി വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനാണ് കയറ്റുമതി നിയന്ത്രണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അരിവില വീണ്ടും വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കയറ്റമതി തോത് ഉയര്‍ത്തണമെന്ന ആവശ്യവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തുകയാണ്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഭക്ഷ്യ വിതരണശ്രംഖല നിരവധി പ്രതിസന്ധികള്‍ നേരിട്ടുവെന്നും കയറ്റുമതി തോത് ഉയര്‍ത്തണമെന്നുമാണ് വിവിധ രാജ്യങ്ങളുടെ ആവശ്യം. എന്നാല്‍ പണപ്പെരുപ്പവും വിലക്കയറ്റവും നിലവിട്ടുയരുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര വിപണിയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനും […]