National

കറൻസി നോട്ടുകളിൽ നിന്ന് ഗാന്ധിയെ മാറ്റില്ല; മറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ വ്യാജമെന്ന് ആർബിഐ

കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ് ബാങ്ക്. പുതിയ സീസൺ കറൻസി നോട്ടുകളിൽ എപിജെ അബ്ദുൽ കലാം, രവീന്ദ്രനാഥ് ടാഗോർ തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ആർബിഐ. ഇത്തരത്തിൽ ഒരു തീരുമാനവും തങ്ങൾ എടുത്തിട്ടില്ലെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

India

റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ 3.35 ശതമാനമാണ്. റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. പലിശ നിരക്കില്‍ മാറ്റമില്ല. റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ 3.35 ശതമാനമാണ്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് വായ്പാനയം പ്രഖ്യാപിച്ചത്. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, വിലക്കയറ്റ നിരക്കില്‍ നേരിയ കുറവുണ്ടായത് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കുകളില്‍ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാവലോകന സമിതി […]

India National

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തുന്നു? പ്രതികരണവുമായി ധനകാര്യമന്ത്രി

2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ശനിയാഴ്ച ലോക്‌സഭയില്‍ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടിയും താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് മെയ് നാലിനാണ് അച്ചടി വീണ്ടും ആരംഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. 2019-2020, 2020-2021 വര്‍ഷങ്ങളില്‍ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. എന്നാല്‍ 2000 രൂപ നോട്ടിന്റെ അച്ചടി നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂര്‍ പറയുന്നു. 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവില്‍ പ്രചാരത്തിലുള്ളത്. 2000 […]

India National

കോർപ്പറേറ്റുകൾക്ക് നൽകിയ നികുതിയിളവ് ഗുണം ചെയ്തില്ല; കോവിഡിന് ശേഷം പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂർണമാകും: ആര്‍ബിഐ

രാജ്യത്തെ സാമ്പത്തിക രംഗം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാൻ ഏറെ സമയമെടുക്കുമെന്നും ആര്‍.ബി.ഐ രാജ്യത്തെ ഉപഭോഗത്തിൽ ഗണ്യമായ ഇടിവെന്ന് ആർബിഐ. രാജ്യത്തെ സാമ്പത്തിക രംഗം കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരാൻ ഏറെ സമയമെടുക്കും. പാവപ്പെട്ടവരുടെ ജീവിതം ദുരിതപൂർണമാകുമെന്നും ആർബിഐയുടെ മുന്നറിയിപ്പ്. കോർപ്പറേറ്റുകൾക്ക് നൽകിയ നികുതിയിളവ് ഗുണം ചെയ്തില്ലെന്നും ആർബിഐ. കോർപ്പറേറ്റുകൾക്ക് പകരം പാവങ്ങൾക്ക് പണമെത്തിക്കണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഉപഭോഗം ഗണ്യമായി കുറഞ്ഞത് രാജ്യത്തെ സാമ്പത്തിക മേഖലയിൽ കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. ടൂറിസമടക്കം പല […]