India National

ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 വിമാനം കാണാതായി; 7 വർഷത്തിന് ശേഷം അവശിഷ്ടങ്ങൾ കണ്ടെത്തി

ദൗത്യത്തിനിടെ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനം 7 വർഷത്തിന് ശേഷം കണ്ടെത്തി. 29പ്രതിരോധ സേനാ ഉദ്യോഗസ്ഥരുമായി പോയ എഎൻ-32 വിമാനത്തിന്റെ തകർന്നടിഞ്ഞ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചെന്നൈയിൽ കടൽത്തീരത്ത് നിന്ന് 3.1 കിലോമീറ്റർ അകലെ നിന്നാണ് വിമാനാവശിഷ്ടങ്ങൾ ലഭിച്ചത്. കഴിഞ്ഞ മാസം ലഭിച്ച അവശിഷ്ടങ്ങൾ വിദ​ഗ്ധ പരിശോധന നടത്തിയതിൽ നിന്ന് എഎൻ-32 വിമാനത്തിന്റേതാണ് ഇവയെന്ന് സ്ഥിരീകരിക്കുകയായിരുന്നു,. എഎൻ-32ന്റെ മറ്റ് വിമാനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് മനസിലായതോടെ […]