ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്‌സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി പോരടിക്കുക. സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ […]
Tag: Reliance
മോദി സ്‌റ്റേഡിയത്തിൽ ഒരു ഭാഗത്ത് അദാനി, മറുഭാഗത്ത് റിലയൻസ്; മൈതാനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജ്ജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്റ്റേഡിയം സമുച്ചയത്തിൽ സർദാൽ […]
ബഹിഷ്‌കരണം; ഡൽഹിയിൽ കൂട്ടത്തോടെ അടച്ചുപൂട്ടി റിലയൻസ്
കർഷക ബഹിഷ്‌കരണം മൂലം ഡൽഹിയിലും പരിസരപ്രദേശങ്ങളിലും റിലയൻസ് സ്ഥാപനങ്ങൾക്ക് കൂട്ടത്തോടെ പൂട്ടുവീഴുന്നതായി മാധ്യമപ്രവർത്തകന്റെ കുറിപ്പ്. ഡൽഹി-ലുധിയാന ഹൈവേയിലെ യാത്രയിൽ ഇത്തരത്തിൽ നിരവധി സ്ഥാപനങ്ങൾ കണ്ടെന്ന് മലയാളി മാധ്യമപ്രവർത്തകൻ രാജീവ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം ഡൽഹി ലുധിയാന ഹൈവേയിലൂടെ പോകുമ്പോൾ കർഷക സമര വേദിയിൽ നിന്ന് തിരിച്ചു പോകുന്ന ബാച്ചുകളെയും അവിടേക്കു വരുന്ന ബാച്ചുകളെയും കാണാം. ചെറുപ്പക്കാരും പ്രായേമേറിയവരുമൊക്കെയുണ്ട് ട്രാക്ടറുകൾ വലിച്ചു കൊണ്ടുപോകുന്ന ട്രോളികളിൽ. ഫാസ്ടാഗ് നിർബന്ധമാക്കിയിട്ടും ടോളുകളിൽ തിരക്കില്ല. കാരണം ഹരിയാനയിലെയും പഞ്ചാബിലെയും ഒരു […]
കൃഷിഭൂമി വാങ്ങിയിട്ടില്ല, കോര്‍പറേറ്റ് ഫാമിങ്ങിനുമില്ല; സമരത്തില്‍ മുട്ടിടിച്ച് റിലയന്‍സ്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ വീണ്ടും വിറച്ച് റിലയന്‍സ്. പ്രതിഷേധത്തില്‍ റിലയന്‍സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കോര്‍പറേറ്റ് ഫാമിങ്ങിലേക്ക് കടക്കാന്‍ ഇപ്പോള്‍ പദ്ധതിയില്ലെന്നും കമ്പനി വ്യക്തമാക്കി. വാര്‍ത്താ കുറിപ്പിലാണ് റിലയന്‍സ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘കോര്‍പറേറ്റ് ഫാമിങ്ങ്, കോണ്‍ട്രാക്ട് ഫാമിങ്ങ് എന്നിവയുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല. കോണ്‍ട്രാക് ഫാമിങ്ങിലേക്കോ കോര്‍പറേറ്റ് ഫാമിങ്ങിലേക്കോ പ്രവേശിക്കാന്‍ ഒരു പദ്ധതിയുമില്ല’- എന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ത്താകുറിപ്പ്. ഒരു കൃഷി ഭൂമിയും വാങ്ങിയിട്ടില്ല. മിനിമം താങ്ങുവിലയ്ക്കാണ് വിതരണക്കാര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത്. […]
ജിയോ ഫൈബർ 399 രൂപ മുതൽ; 12 ഒ.ടി.ടി സേവനങ്ങള്‍ സൗജന്യം
എല്ലാ സേവനങ്ങൾക്കുമായി ഒറ്റത്തവണ ലോഗിൻ ചെയ്താൽ മതിയാവും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി 399 രൂപ പ്രതിമാസ നിരക്കുള്ള പരിധിയില്ലാത്ത പുതിയ ബ്രോഡ്ബാന്റ് പ്ലാനുമായി ജിയോ. പുതിയ ഉപഭോക്താക്കൾക്കായി 30 ദിവസത്തെ ഫ്രീ ട്രയൽ ആണ് ജിയോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് പ്ലാനുകൾ തുടങ്ങുന്നത്. 30എം.ബി.പി.എസാകും പ്ലാനിന്റെ വേഗത. 100എം.ബി.പി.എസ്സുള്ള 699രൂപയുടെയും150 എം.ബി.പി.എസ്സുള്ള 999രൂപയും 300 എം.ബി.പി.എസ്സുള്ള1, 499രൂപയുടെയും പ്ലാനുകള്‍ നിലവിലുണ്ട്. ഡാറ്റാ പ്ലാനുകള്‍ക്കൊപ്പം പരിധിയില്ലാത്ത വോയ്സ്കോളുകളും ലഭിക്കും. ഇതോടൊപ്പം 4കെ സെറ്റ്ടോപ്പ്ബോക്‌സും സൗജന്യമായിലഭിക്കും. 999 രൂപയ്ക്ക് […]