India

‘ജയ് കിസാന്‍’ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങളുമായി ബോക്സിങ് താരം വിജേന്ദര്‍ സിങ്

റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നടന്ന കര്‍ഷരുടെ ട്രാക്ടര്‍ റാലിക്ക് പിന്തുണ അറിയിച്ച് ബോക്സിങ് താരം വിജേന്ദര്‍ സിങ്. ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് കൂടിയായ വിജേന്ദര്‍ സിങ് ട്വിറ്ററിലൂടെയാണ് പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ‘ജയ് കിസാന്‍’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം കര്‍ഷകരുടെ പ്രതിഷേധത്തെ അഭിവാദ്യം ചെയ്തത്. ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടിയ ആദ്യ കായികതാരം കൂടിയാണ് വിജേന്ദര്‍ സിങ്. ടെന്നീസ് താരം സോംദേവ് ദേവ്‍വര്‍മനും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. റിപബ്ലിക് […]

India

പൊറുക്കാനാകില്ല; ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതിനെതിരെ തരൂര്‍

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ഇരച്ചുകയറി കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല എന്നും ചെങ്കോട്ടയില്‍ പറക്കേണ്ടത് ത്രിവര്‍ണ പതാകയാണ് എന്നും തരൂര്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ‘അങ്ങേയറ്റം ദൗര്‍ഭാഗ്യകരം. തുടക്കം മുതലേ ഞാന്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ നിയമരാഹിത്യത്തിന് മാപ്പുകൊടുക്കാനില്ല. റിപ്പബ്ലിക് ദിനത്തില്‍ വിശുദ്ധ ത്രിവര്‍ണ പതാകയാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്’ – തരൂര്‍ കുറിച്ചു. പൊലീസ് വെടിവയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചത് ദുഃഖകരമാണ്. പൊലീസ് […]