Cricket

‘പുറത്തുനിൽക്കുന്നവർക്ക് എന്തും പറയാം, അദ്ദേഹം പറഞ്ഞത് അസംബന്ധമാണ്’; രവി ശാസ്ത്രിക്കെതിരെ രോഹിത് ശർമ

ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രിക്കെതിരെ ക്യാപ്റ്റൻ രോഹിത് ശർമ. മൂന്നാമത്തെ മത്സരത്തിൽ പരാജയപ്പെടാൻ കാരണം ഇന്ത്യയുടെ അമിത ആത്‌മവിശ്വാസമാണെന്ന രവി ശാസ്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് രോഹിത് രംഗത്തുവന്നത്. ശാസ്ത്രി പറഞ്ഞത് അസംബന്ധമാണെന്നും എല്ലാ മത്സരങ്ങളും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും രോഹിത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. “രവി ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്ന ആളാണ്. കളിക്കുമ്പോൾ ഞങ്ങളുടെ ചിന്താഗതി എന്താണെന്ന് അദ്ദേഹത്തിനറിയാം. അമിത ആത്‌മവിശ്വാസമല്ല അത്. സത്യത്തിൽ നിങ്ങൾ രണ്ട് കളി വിജയിക്കുമ്പോൾ, നിങ്ങൾ അമിത ആത്‌മവിശ്വാസമാണെന്ന് പുറത്തുനിന്ന് ആളുകൾ പറഞ്ഞാൽ അത് […]

Cricket

‘ഷമിയെപ്പോലെ ഒരു ബൗളർ വീട്ടിലിരിക്കുന്നു എന്നത് അതിശയിപ്പിക്കുന്നു’; രവി ശാസ്ത്രി

മുഹമ്മദ് ഷമിയെപ്പോലെ ഒരു മികച്ച ബൗളർ വീട്ടിലിരിക്കുന്ന എന്നത് അതിശയിപ്പിക്കുന്നു എന്ന് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഏഷ്യാ കപ്പിൽ ഇന്ത്യ ബുദ്ധിമുട്ടുന്നത് ഷമിയെപ്പോലെ ഒരു നല്ല ഒരു ബൗളർ ഇല്ലാത്തതിനാലാണ്. ഏഷ്യാ കപ്പിലേക്ക് വെറും 4 ബൗളർമാരുമായി എത്തിയ ഇന്ത്യയുടെ തന്ത്രം തന്നെ അത്ഭുതപ്പെടുത്തുന്നു. ടീമിൽ ഒരു അധിക പേസർ ഉണ്ടാവേണ്ടതായിരുന്നു. ഒരു മികച്ച ഐപിഎൽ സീസണു ശേഷം ഷമിയ്ക്ക് ടീമിൽ ഇടം ലഭിച്ചില്ല എന്നത് വിശ്വസിക്കാനാവുന്നില്ല എന്നും രവി ശാസ്ത്രി പറഞ്ഞു. അതേസമയം, […]

Cricket

‘ഓസ്ട്രേലിയയിൽ അവൻ തകർക്കും’; ടി-20 ലോകകപ്പ് ടീമിൽ സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ഓസ്ട്രേലിയൻ പിച്ചുകളുടെ സ്വഭാവം പരിഗണിക്കുമ്പോൾ രാഹുൽ ത്രിപാഠി, ശ്രേയാസ് അയ്യർ എന്നിവരെക്കാൾ താൻ സഞ്ജുവിനു മുൻഗണന നൽകുമെന്ന് രവി ശാസ്ത്രി പറഞ്ഞു. ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രിയുടെ അഭിപ്രായ പ്രകടനം. (ravi shastri sanju samson) “ഷോർട്ട് ബോളിലേക്ക് വരുമ്പോൾ, വരുന്ന മത്സരങ്ങളിൽ അതുണ്ടാവും. ത്രിപാഠി, സഞ്ജു, ശ്രേയാസ് എന്നിവർക്ക് അവസരങ്ങൾ ലഭിക്കും. പക്ഷേ, […]

Cricket Sports

കോലി കുറച്ചുകാലത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കണം: രവി ശാസ്ത്രി

ഇന്ത്യൻ ദേശീയ ടീം മുൻ ക്യാപ്റ്റൻ വിരാട് കോലി ക്രിക്കറ്റിൽ നിന്ന് കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കണമെന്ന് മുൻ പരിശീലകൻ. രണ്ടോ മൂന്നോ മാസത്തേക്ക് വിശ്രമമെടുത്ത് തിരികെ വന്നാൽ അടുത്ത മൂന്നോ നാലോ വർഷം കൂടി മികച്ച രീതിയിൽ കളി തുടരാൻ കോലിക്ക് കഴിയും എന്നും ശാസ്ത്രി പറഞ്ഞു. (kohli cricket ravi shastri) “തനിക്ക് 33 വയസ്സുണ്ടെന്ന് കോലി മനസ്സിലാക്കണം. അഞ്ച് വർഷത്തെ ക്രിക്കറ്റ് തനിക്ക് മുന്നിലുണ്ടെന്ന് മനസ്സിലാക്കണം. ബാറ്റിംഗിൽ മാത്രം അവൻ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു സമയം […]