അസമിലെ ഏറ്റവും ഉന്നത സിവിലിയന്‍ ബഹുമതിയായ അസം ബൈഭവ് പുരസ്‌കാരം വ്യവസായി രത്തന്‍ ടാറ്റക്ക്. അസമീസ് ജനങ്ങള്‍ക്കായി രത്തന്‍ ടാറ്റ ചെയ്തുവരുന്ന സേവനങ്ങള്‍ കണക്കിലെടുത്താണ് ബഹുമതിയെന്ന് മുഖ്യമന്ത്രി ഹെമന്ത ബിശ്വ പറഞ്ഞു. നാളെ ഗുവാഹത്തിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍വെച്ചാണ് ബഹുമതി സമ്മാനിക്കുക. കൊവിഡ് വ്യാപനം കണക്കിലെടുത്ത് രത്തന്‍ ടാറ്റ ചടങ്ങില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അസമീസ് സര്‍ക്കാര്‍ നല്‍കുന്ന ഈ ബഹുമതിയില്‍ താന്‍ വളരെ അഭിമാനം കൊള്ളുന്നുവെന്ന് സൂചിപ്പിച്ച് രത്തന്‍ ടാറ്റ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അസമീസ് ജനതയുടെ […]
Tag: Ratan Tata
‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’; സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ
എയര്‍ ഇന്ത്യയെ വീണ്ടും സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് രത്തന്‍ ടാറ്റ. 68 വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ചിത്രം അദ്ദേഹം ട്വീറ്റ് ചെയ്തു. ‘വീണ്ടും സ്വാഗതം, എയര്‍ ഇന്ത്യ’എന്ന് കുറിപ്പോടെയാണ് ട്വീറ്റ്. എയര്‍ ഇന്ത്യക്കായി അവസാന റൗണ്ട് വരെ മത്സരിച്ച സ്പൈസ് ജെറ്റ് മാനേജിങ് ഡയറക്ടര്‍ അജയ് സിങ്ങും ടാറ്റയെ അഭിനന്ദിച്ച് രംഗത്തെത്തി. ടാറ്റ ഗ്രൂപ്പിന് എല്ലാ വിജയങ്ങളും നേരുന്നുവെന്നും ജീവിതകാലം മുഴുവന്‍ എയര്‍ ഇന്ത്യയുടെ ആരാധകനായിരിക്കുമെന്നും അജയ് സിങ്ങ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. പതിനെട്ടായിരം കോടി രൂപയ്ക്കാണ് […]
മഹാമാരി കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് സഹാനുഭൂതി ഇല്ലാത്തത് കൊണ്ട്- രത്തൻ ടാറ്റ
ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാൽ നിരവധി ഇന്ത്യൻ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത് രാജ്യത്തെ കോർപ്പറേറ്റുകൾ മഹാമാരി കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് സഹാനുഭൂതി ഇല്ലാത്തത് കൊണ്ടാണെന്ന് രത്തൻ ടാറ്റ. ഇതാണോ ഇന്ത്യൻ കമ്പനികളുടെ നീതിശാസ്ത്രമെന്നും അദ്ദേഹം ചോദിച്ചു. “ഈ ആളുകളാണ് നിങ്ങൾക്ക് വേണ്ടി ജോലി ചെയ്തത്. തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ മുഴുവൻ കമ്പനികൾക്ക് വേണ്ടി പ്രവർത്തിച്ചവരാണ്. അവരെയാണ് മഴയത്തേക്ക് ഇറക്കിവിടുന്നത്. എന്ത് നീതിശാസ്ത്രമാണ് ഇതിന് പിന്നില്‍?” അദ്ദേഹം ചോദിച്ചു. ടാറ്റ ഗ്രൂപ്പ് ആരെയും പിരിച്ചുവിട്ടിട്ടില്ല. എന്നാൽ നിരവധി […]