സമുദ്രത്തിന്റെ അട്ടിത്തട്ടില്‍ പവിഴ ദ്വീപുകളും രത്‌നക്കൊട്ടാരങ്ങളും മത്സ്യകന്യകകളുമുണ്ടെന്ന് വര്‍ണിക്കുന്ന മായാജാല കഥകള്‍ കേട്ടാണ് എല്ലാവരും വളര്‍ന്നിട്ടുണ്ടാകുക. ആഴത്തില്‍ നിഗൂഢമായ ഇടമായ സമുദ്രത്തിന്റെ ഉള്ളറകളെക്കുറിച്ച് ചെറുപ്പം മുതലേ നമ്മുക്ക് ഒട്ടേറെ ഭാവനകളുണ്ടാകും. ഈ ഭാവനകളും നമ്മുക്കൊപ്പം തന്നെ വളര്‍ന്നിട്ടുള്ളതിനാല്‍ സമുദ്രത്തില്‍ നിന്ന് ലഭിക്കുന്ന അപൂര്‍വ വസ്തുക്കള്‍ വലിയ ജനശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. ഭാവനകളിലുള്ളത് പോലെ ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നിനെയാണ് കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് തീരത്തുനിന്ന് കണ്ടെത്തിയിരിക്കുന്നത്. ഡ്രാകുള കഥകളെ ഓര്‍മ്മിപ്പിക്കുന്ന രൂപമുള്ള ഒരു കുഞ്ഞന്‍ സ്രാവിനെയാണ് തെക്കന്‍ ദ്വീപില്‍ നിന്നും […]