India

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന്റെ കയറ്റുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇന്ത്യ. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ കിറ്റ് കയറ്റുമതി ചെയ്യില്ലെന്നാണ് വിദേശ വ്യാപാര ഡയറക്ടര്‍ ജനറലിന്റെ ഉത്തരവ്. പരിശോധനാ കിറ്റിന്റെ കയറ്റുമതി ഇതുവരെ സൗജന്യമായിരുന്നു. രോഗനിര്‍ണയത്തിന് എത്തുന്നവരില്‍ വളരെ പെട്ടന്ന് ഫലം ലഭിക്കുന്നതാണ് റാപ്പിഡ് ആന്റ്ജന്‍ ടെസ്റ്റ് കിറ്റുകള്‍. കൊവിഡ് മൂന്നാം തരംഗത്തില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ വ്യാപകമായാണ് ഉപയോഗിക്കുന്നത്. രണ്ടാം തരംഗത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ പരിശോധനാ സംവിധാനങ്ങള്‍ക്ക് ക്ഷാമം നേരിടുമെന്ന ഘട്ടത്തിലാണ് റാപ്പിഡ് ആന്റജന്‍ […]