Football Sports

റാമോസ് പി.എസ്​.ജിക്കായി പന്തുതട്ടും; രണ്ടുവര്‍ഷത്തെ കരാർ ഒപ്പിട്ടു

റയല്‍ മഡ്രിഡ് മുൻ പ്രതിരോധ താരം സെര്‍ജിയോ റാമോസ് ഇനി പി.എസ്​.ജിക്കായി പന്തുതട്ടും. രണ്ടു വര്‍ഷത്തെ കരാറാണ്​ റാമോസും പി.എസ്​.ജിയും തമ്മില്‍ ഒപ്പുവെച്ചത്​​. റാമോസ്​ പി.എസ്​.ജിയിലേക്കെന്ന അഭ്യൂഹങ്ങള്‍ ശരിവെച്ച്‌ ഇന്നാണ്​ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്​. മഹത്തായ ക്ലബിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്നും പി.എസ്​.ജി ഉയര്‍ന്ന തലത്തില്‍ സ്വയം തെളിയിച്ച ക്ലബാണെന്നും റാമോസ്​ പ്രതികരിച്ചു. ഈ യുഗത്തിലെ ഏറ്റവും മികച്ച താരത്തെ സ്വാഗതം ചെയ്യുന്നുവെന്നും എക്കാലത്തേയും മികച്ച പ്രതിരോധ ഭടന്‍മാരില്‍ ഒരാളാ​ണ്​ റാമോസെന്നും പി.എസ്​.ജി ചെയര്‍മാര്‍ നാസര്‍ അല്‍ ഖിലാഫി […]

Football Sports

റയല്‍ ഒന്നാമതെത്തിയത് കള്ളക്കളിയിലെന്ന് ആരോപണം; പിക്വെക്ക് റാമോസിന്‍റെ മറുപടി

റയല്‍ മാഡ്രിഡിന് വേണ്ടി റഫറിമാരും വാറും കളിക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്. പിക്വെ അടക്കമുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി റയല്‍ ക്യാപ്റ്റന്‍ റാമോസ്… മാഡ്രിഡ് ലാ ലിഗയില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. സിദാന്റെ മാഡ്രിഡിനും ബാഴ്‌സലോണക്കും ഒരേ പോയിന്റുകളാണെങ്കിലും നേരിട്ടുള്ള മത്സരങ്ങളിലെ മുന്‍തൂക്കമാണ് റയല്‍ മാഡ്രിഡിനെ മുന്നിലെത്തിക്കുന്നത്. ബാഴ്‌സലോണയെ മറികടന്ന് റയല്‍ മാഡ്രിഡ് ഒന്നാമതെത്തിയതിന് പിന്നാലെ ഇരുടീമുകളിലേയും പ്രതിരോധ താരങ്ങളായ പിക്വെയും റാമോസും വാക്കുകള്‍കൊണ്ട് കൊമ്പുകോര്‍ക്കുകയാണ്. വെള്ളിയാഴ്ച്ച സെവില്ലക്കെതിരായ മത്സരത്തില്‍ ബാഴ്‌സലോണ ഗോള്‍രഹിത സമനില വഴങ്ങിയതിന് പിന്നാലെയാണ് ബാഴ്‌സ താരം പിക്വ […]