ദില്ലി: പാർലമെന്റിന്റെ 2022-23 വർഷത്തേക്കുള്ള ബജറ്റ് സമ്മേളനത്തിന് ദില്ലിയിൽ തുടക്കമായി. ഡോ ബി ആർ അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷം പെഗാസസ് വിഷയം ഉന്നയിച്ച് പ്രതിഷേധിച്ചു. കൊവിഡിനെതിരെ പോരാടിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും നമിക്കുന്നു. അടുത്ത 25 വർഷത്തെ വികസനത്തിനുള്ള ദർശനം മുന്നോട്ടു വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. കൊവിഡ് നേരിടാൻ എല്ലാവരും […]