റമദാൻ മാസത്തിലെ തറാവീഹ് നിസ്കാരത്തിനിടെ ഇമാമിൻ്റെ ദേഹത്ത് കയറിയ പൂച്ചയുടെ വിഡിയോ വൈറലായിരുന്നു. പൂച്ച ദേഹത്തേക്ക് കയറി തോളിലിരുന്ന് മുഖമുരുമിയിട്ടും നിസ്കാരം തുടർന്ന ഇമാമിനെത്തേടി ഇപ്പോൾ അൾജീരിയൻ സർക്കാരിൻ്റെ ആദരം എത്തിയിരിക്കുകയാണ്. മൃഗങ്ങളോടുള്ള വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഇസ്‌ലാമിക പാഠങ്ങൾ കൈമാറിയതിനാലാണ് ഇദ്ദേഹത്തെ ആദരിക്കുന്നത് എന്ന് സർക്കാർ അധികൃതർ അറിയിച്ചു. അൾജീരിയയിലെ അരീരീജ് നഗരത്തിലുള്ള അബൂബക്ർ അൽ സിദ്ദീഖ് മസ്ജിദിലെ ഇമാം ഷെയ്ഖ് വലീദ് മഹ്സാസിനെയാണ് സർക്കാർ ആദരിച്ചത്. ഇതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Tag: Ramadan
റമദാൻ; ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയർ ഇന്ത്യ
റമദാനിൽ ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയർ ഇന്ത്യ. ഇക്കണോമി ക്ലാസിൽ 40 കിലോയും, ബിസിനസ് ക്ലാസിൽ 50 കിലോയും സൗജന്യ ബാഗേജ് അലവൻസ് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മാർച്ച് 31 മുതൽ ഏപ്രിൽ 18 വരെയാണ് ഓഫർ. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് 77 വിമാന സർവീസുകളിലായി നിലവിൽ പതിനാറായിരത്തിലധികം സീറ്റുകൾ ഉണ്ടെന്നും അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കൊച്ചി, ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് നിലവിൽ എയർ ഇന്ത്യ നേരിട്ട് സർവീസ് നടത്തുന്ന […]
റമദാൻ; ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി
പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലാണ് ട്രക്കുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. സൗദി ജനറല്‍ ട്രാഫിക് വിഭാഗമാണ് നിയന്ത്രണ നിരോധന സമയം പ്രഖ്യാപിച്ചത്. റമദാൻ മാസമായതിനാലാണ് ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. രാവിലെ 8 മുതല്‍ രാത്രി 12 വരെ ട്രക്കുകള്‍ റിയാദ് നഗരത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം പൊതു സേവന ട്രക്കുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി […]
റംസാൻ; തിരക്കേറുന്ന സമയങ്ങളിൽ ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്ക്
അബുദാബിയിലെയും അൽ ഐനിലെയും പ്രധാനനിരത്തുകളിൽ ഹെവി ട്രക്കുകൾക്കും വലിയ ബസുകൾക്കും വിലക്കേർപ്പെടുത്തി. റംസാനിലെ ഗതാഗതത്തിരക്കും അപകടങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങൾ. രാവിലെ എട്ടുമണിമുതൽ പത്തുമണിവരെയാണ് ബസുകൾക്കും ട്രക്കുകൾക്കും വിലക്കേർപ്പെടുത്തിയത്. അബുദാബിപൊലീസ് ഗതാഗതവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അമ്പതിലധികം തൊഴിലാളികളെ ഉൾക്കൊള്ളുന്ന ബസുകൾക്കാണ് വിലക്ക്. എന്നാൽ അൽ ഐനിൽ ട്രക്കുകൾക്ക് മാത്രമായിരിക്കും വിലക്ക്. ഉച്ചയ്ക്ക് രണ്ടുമണിമുതൽ നാലുമണിവരെ അബുദാബിയിലും അൽ ഐനിലും ട്രക്കുകൾക്ക് വിലക്കുണ്ടാകും. നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് സമഗ്രമായ റഡാർ സംവിധാനങ്ങളാണ് നിരത്തുകളിൽ ഉള്ളതെന്നും പൊലീസ് അറിയിച്ചു.
റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ അനുമതി നൽകി ഷാര്‍ജ ഭരണാധികാരി
റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്. ക്ഷമാശീലവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള സുല്‍ത്താന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ ഭാഗമാണിത്.ഷാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി നന്ദി അറിയിച്ചു. തടവുകാരുടെ കുടുംബത്തില്‍ […]