National

‘ഇന്ത്യക്ക് ഭീഷണി ഉയർത്താൻ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല’: രാജ്നാഥ് സിംഗ്

ഇന്ത്യ ഇന്ന് ഒരു ദുർബല രാജ്യമല്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യക്ക് ഭീഷണി ഉയർത്താൻ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല. ആരെങ്കിലും എന്തെങ്കിലും നീച പ്രവൃത്തി ചെയ്യാൻ ശ്രമിച്ചാൽ അവരെ ഉന്മൂലനം ചെയ്യാൻ ഇന്ത്യക്ക് കഴിയുമെന്നും രാജ്നാഥ് സിംഗ്. മധ്യപ്രദേശിൽ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യയെ ഒരു ദുർബല രാജ്യമായാണ് വിദേശികൾ കണ്ടിരുന്നത്. ലോകം നമ്മുടെ വാക്കുകളെ ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഇന്ന് ലോകമെമ്പാടും ഇന്ത്യയുടെ അഭിമാനം ഉയരുകയാണ് – […]

National

ചൈനീസ് പ്രതിരോധമന്ത്രി ഇന്ന് ഇന്ത്യയിൽ; അതിർത്തി സംഘർഷ വിഷയത്തിൽ ചർച്ചയ്ക്ക് സാധ്യത

ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫു ഇന്ന് ഇന്ത്യയിലെത്തും. ഷാങ്ങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയുടെ ഭാഗമാകാനാണ് ചൈനീസ് പ്രതിരോധമന്ത്രിയുടെ ഇന്ത്യാ സന്ദർശനം. സന്ദർശനത്തിൽ അതിർത്തി സംഘർഷ വിഷയത്തിൽ ആശയവിനിമയം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി ഷാങ്ഫുവും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടക്കും. ഡെപ്‌സാംഗ്, ഡെംചോക്കിലെ ചാർഡിംഗ് നിംഗ്‌ലുംഗ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സൈനിക പിൻമാറ്റം ഇന്ത്യ കൂടിക്കാഴ്ചയിൽ ഉന്നയിക്കും. 2020നു മുൻപുള്ള സ്ഥിതി പാലിക്കണമെന്ന ഇന്ത്യയുടെ നിർദ്ദേശം സൈനിക […]

National

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്തിൽ

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഈജിപ്ത്തിൽ. മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് പ്രതിരോധ മന്ത്രി ഈജിപ്തിൽ എത്തിയത്. ഈജിപ്തിൽ പ്രതിരോധമന്ത്രി മുഹമ്മദ് അഹമ്മദ് സാക്കിയുമായി രാജനാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയെയും സിംഗ് സന്ദർശിക്കും. സന്ദർശനത്തിനിടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും. ആകാശ് മിസൈൽ സംവിധാനം ഉൾപ്പെടെ ഇന്ത്യ നിർമ്മിക്കുന്ന ആയുധങ്ങൾ വാങ്ങാൻ ഈജിപ്ത് താല്പര്യം പ്രകടിപ്പിച്ചിരുന്നു.

National

യുവാക്കൾക്ക് ലഭിച്ച സുവർണ്ണാവസരം; അഗ്നിപഥിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ്. കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാൽ യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കാനും, ഇത് പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും അഭ്യർത്ഥിക്കുന്നു. പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി […]

India National

അതിർത്തി വിഷയത്തിൽ രാജ്യം സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നതെന്ന് പ്രതിരോധമന്ത്രി

അതിർത്തി വിഷയത്തിൽ രാജ്യം സമാധാനപരമായ പരിഹാരത്തിനാണ് ശ്രമിക്കുന്നതെന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്നും അതിർത്തിയിലെ പട്രോളിംഗ് തടയാൻ ലോകത്തെ ഒരു ശക്തിക്കും കഴിയില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയിൽ വ്യക്തമാക്കി. സൈനികർ അതിനാണ് ജീവത്യാഗം ചെയ്തത്. ലഡാക്കിലെ 38,000 ചതുരശ്ര കിലോമീറ്ററിൽ ചൈന അനധികൃതമായി തുടരുന്നു. ഇത് ഉഭയകക്ഷി ധാരണകളുടെ ലംഘനമാണ്. അരുണാചൽ പ്രദേശ് അതിർത്തിയിലെ കിഴക്കൻ മേഖലയിൽ ഏകദേശം 90,000 ചതുരശ്ര കിലോമീറ്ററാണ് ചൈന അവകാശപ്പെടുന്നത്. മാത്രമല്ല, സൈനികർക്ക് അഭിവാദ്യമർപ്പിച്ച […]

India National

അതിര്‍ത്തിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് സമയം ചോദിച്ച് ചൈന

ലഡാക്കില്‍ ഇന്ത്യ – ചൈന സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രിതല ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ച് ചൈന. റഷ്യയില്‍ പുരോഗമിക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെന്‍ഗേ ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങിനോട് ചര്‍ച്ചക്ക് സമയം ചോദിച്ചത്. മോസ്കോയില്‍ വെച്ച് എസ്.സി.ഒ മീറ്റിംഗിനിടെ ചര്‍ച്ചയാകാമെന്നും ചൈനീസ് പ്രതിരോധമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയുടെ ക്ഷണത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. അതിര്‍ത്തി സന്ദര്‍ശിച്ച കരസേന മേധാവികള്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു.

India National

കൊല്ലപ്പെട്ടവരില്‍ ചൈനീസ് കമാന്‍ഡിങ് ഓഫീസറും, നാല് ഇന്ത്യന്‍ സൈനികരുടെ നില ഗുരുതരം

ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ നാല് ഇന്ത്യൻ സൈനിക൪ ചികില്‍സയിലാണ്. ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയിൽ സംഘര്‍ഷം ലഘൂകരിക്കാൻ നീക്കം നടക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യ – ചൈന ഏറ്റുമുട്ടലിനിടെ ചൈനീസ് സൈനിക വിഭാഗത്തിനേറ്റത് കനത്ത പ്രഹരമെന്ന് സൂചന. ചൈനീസ് സൈന്യത്തിന്‍റെ കമാന്‍ഡിങ് ഓഫീസറെ വധിച്ചു. കൊല്ലപ്പെട്ട ചൈനീസ് സൈനികരുടെ പേര് വിവരം ഇന്ത്യ ഉടൻ പുറത്തുവിട്ടേക്കും. നാല് ഇന്ത്യൻ സൈനിക൪ കൂടി ഗുരുതരാവസ്ഥയില്‍ ഉണ്ടെന്നാണ് റിപ്പോ൪ട്ടുകൾ. നിലവിൽ സംഘ൪ഷം ലഘൂകരിക്കാൻ നിയന്ത്രണ രേഖയിൽ നീക്കങ്ങൾ ആരംഭിച്ചതായും കേന്ദ്രസര്‍ക്കാര്‍ […]

India National

നേപ്പാളുമായി സംസാരിച്ച് പ്രശ്നങ്ങൾ തീ൪ക്കും: രാജ്നാഥ് സിങ്

ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയതോടെയാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ബന്ധം വഷളായത്. നേപ്പാളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. നേപ്പാളുമായി സംസാരിച്ച് പ്രശ്നങ്ങൾ തീ൪ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇതാദ്യമായാണ് പ്രതിരോധ മന്ത്രി വിഷയത്തില്‍ പ്രതികരിക്കുന്നത്. ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയതോടെയാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ബന്ധം വഷളായത്. ഇതിന് പിന്നാലെ ബിഹാ൪ അതി൪ത്തിയിൽ നേപ്പാൾ സൈന്യം […]