National

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവം; മെയ് മുതല്‍ പുനഃസംഘടനയടക്കമുള്ള മാറ്റങ്ങളിലേക്ക് പാര്‍ട്ടികള്‍

രാജസ്ഥാന്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ അരയും തലയും മുറുക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മെയ് 13ന് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വരുമെന്നിരിക്കെ പാര്‍ട്ടി കൂടുതല്‍ വിപുലീകരിക്കാന്‍ തയ്യാറെടുക്കുകയാണ് എഐഎംഐഎം. ജില്ലാ തലത്തിലുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി ചുമതല നല്‍കുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ കൂടെച്ചേര്‍ക്കാന്‍ നീക്കം നടത്തുകയും ചെയ്യും. ഒവൈസി ജയ്പൂരിലെത്തുന്നു എഐഎംഐഎം പാര്‍ട്ടിയുടെ സംഘടനാ വിപുലീകരണം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ജമീല്‍ ഖാന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും ജയ്പൂരിലെത്തും. […]