രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌സൂപ്പർ താരം രജനീകാന്ത്. രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനീ മക്കൾ മൺട്രം പിരിച്ചുവിട്ടു. രജനീ മക്കൾ മൺട്രം പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇത് സംബന്ധിച്ച് രജനീകാന്ത് വാർത്താക്കുറിപ്പ് പുറത്തിറക്കി. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കൾ മൻട്രം’ എന്ത് ചെയ്യുന്നുവെന്ന ചോദ്യം ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്. അതിന് മറുപടി പറയേണ്ടത് തന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ചില സാഹചര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കൾ മൻട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് […]
Tag: rajanikanth
തമിഴ്‌നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബിജെപി
2021 ലെ തമിഴ്‌നാട് തെരഞ്ഞെടുപ്പിന് രജനീകാന്തിന്റെ പിന്തുണ തേടുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന താരത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിന്തുണ തേടാനുള്ള ബി.ജെ.പി നീക്കം. എ.ഐ.എ.ഡി.എം.കെയുമായുള്ള ബി.ജെ.പിയുടെ സഖ്യം ശക്തമാണെന്നും തമിഴ്‌നാടിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സി.ടി രവി പ്രതികരിച്ചു. തമിഴ്‌നാട്ടില്‍ എന്‍.ഡി.എയിലെ ഏറ്റവും വലിയ പങ്കാളിയാണ് എ.ഐ.എ.ഡി.എം.കെ, സ്വാഭാവികമായും മുഖ്യമന്ത്രി ആ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എന്‍.ഡി.എ […]
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനീകാന്ത്; ബിജെപിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി
ചെന്നൈ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനീകാന്ത്. ജനങ്ങള്‍ക്കു നല്‍കിയ വാക്കു പാലിക്കാന്‍ കഴിയാത്തതില്‍ വേദനയുണ്ട് എന്നും ജനങ്ങളെ സേവിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ആരോഗ്യകാരണങ്ങളാലാണ് രജനിയുടെ പിന്മാറ്റം. ഉയര്‍ന്ന രക്തസമ്മര്‍ദം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയെ രണ്ടു ദിവസം മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തത്. 70കാരനായ താരത്തിന് ഡോക്ടര്‍മാര്‍ ഒരാഴ്ച സമ്പൂര്‍ണമായ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്.. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് രജനികാന്ത് പ്രഖ്യാപിച്ചിരുന്നത്. ജനുവരിയില്‍ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. പ്രഖ്യാപനത്തിന് പിന്നാലെ രജനിയെ […]
”വയസാനാലും ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ” തലൈവന് 70ാം പിറന്നാള്‍
അപൂര്‍വ്വ രാഗങ്ങള്‍ ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ച അഭിനയപ്രതിഭ, പതിനാറ് വയതിനില്‍ അയാള്‍ വില്ലനായിരുന്നു. മുരട്ടുകാളയിലും പോക്കിരിരാജയിലും അയാള്‍ തിയറ്ററുകളില്‍ തരംഗമായി. നെട്രികന്‍ എന്ന ബാലചന്ദര്‍ ചിത്രം അയാളെ താരപദവിയിലേക്കുയര്‍ത്തുന്നതായിരുന്നു. അയാള്‍ അഭിനയിച്ച മന്നനും ബാഷയും പടയപ്പയുമെല്ലാം സിനിമാക്കൊട്ടകളില്‍ സൃഷ്ടിച്ചത് ഉത്സവാന്തരീക്ഷം തന്നെയായിരുന്നു. തമിഴകത്തിന്‍റെ മക്കള്‍ക്ക് അദ്ദേഹം എന്നും രക്ഷകനായിരുന്നു. അതുകൊണ്ടാണ് തങ്ങളുടെ രക്ഷകന് നേരെ സിനിമയില്‍ ആരെങ്കിലും കയ്യുയര്‍ത്തുമ്പോള്‍ അവര്‍ രോഷാകുലരായത്, വില്ലനെ തോല്‍പ്പിക്കാനായി സ്ക്രിനിലേക്ക് അയാള്‍ക്ക് തങ്ങളുടെ കത്തിയെറിഞ്ഞു കൊടുത്തത്. വിശേഷണങ്ങള്‍ക്ക് മുന്‍പേ ഏതൊരു ആരാധകനും […]