കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ ഇന്ന് രാജ്യവ്യാപകമായി ട്രെയിൻ തടയും. ഉച്ചക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുക. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പക്ഷേ കേരളത്തില്‍ ട്രെയിന്‍ തടയലുണ്ടാവില്ല. പകരം എല്ലാ ജില്ലയിലും കേന്ദ്ര-സര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. തടയല്‍ മുന്‍നിര്‍ത്തി ഇന്നത്തെ പല ട്രെയിനുകളും റെയില്‍വെ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ […]