ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്ത് ചൈന കടന്നുകയറിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും പ്രധാനമന്ത്രി നിശബ്ദനാണ്. യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിട്ട് കൊണ്ട് ചൈനയെ ഈ മണ്ണില്‍ നിന്ന് തുരത്തിയേനെയെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഇന്ത്യയെ ദുഷ്ടലാക്കോടെ നോക്കാന്‍ ചൈന ധൈര്യപ്പെടില്ലായിരുന്നു. അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ ചൈനയെ നിര്‍ത്തിയേനെ. എന്നാലിപ്പോള്‍ ഇന്ത്യയിലേക്ക് കടന്നുകയറി നമ്മുടെ 20 ജവാന്മാരെ […]
Tag: Rahul Gandhi
രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് ഹരിയാനയില്‍
കാർഷിക നിയമങ്ങൾക്ക് എതിരായ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി ഇന്ന് ഹരിയാനയിലേക്ക്. രാവിലെ 11ന് പട്യാലയിൽ മാധ്യമങ്ങളെ കണ്ട ശേഷമാണ് റാലി ആരംഭിക്കുക. റാലി അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു. അതേസമയം കിസാന് സംഘർഷ് സമിതി ഇന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൌട്ടാലയുടെ വീട് ഖരാവോ ചെയ്യും. കാർഷിക നിയമങ്ങള്‍ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ടാക്ടർ റാലി പഞ്ചാബില് 2 ദിവസം പിന്നിട്ട ശേഷമാണ് ഹരിയാനയിലേക്ക് കടക്കുന്നത്. പഞാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലി […]
ഫേസ് ബുക്കില്‍ മോദിയെ മറികടന്ന് രാഹുലിന്‍റെ മുന്നേറ്റം
സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് രാഹുലിന്റെ മുന്നേറ്റം. മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ എന്‍ഗെയ്ജ്മെന്‍റ് ഉണ്ട് നിലവില്‍ രാഹുലിന്‍റെ പേജിന്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണിത്. ലൈക്ക്, കമന്‍റ്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ഗെയ്ജ്മെന്‍റ് നിര്‍ണയിക്കുന്നത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ഒരാഴ്ചത്തെ കണക്ക് അനുസരിച്ച് മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ 40 ശതമാനം എന്‍ഗെയ്ജ്മെന്‍റ് കൂടുതലുണ്ട് രാഹുലിന്‍റെ പേജിന്. […]
രാഹുലും പ്രിയങ്കയും വീണ്ടും ഹാഥ്റസിലേക്ക്; സന്ദര്‍ശാനുമതി നിഷേധിച്ചാല്‍ കോടതിയെ സമീപിക്കും
ഹാഥ്റസ് കൂട്ടബലാത്സംഗ കേസിൽ നീതി തേടിയുള്ള പ്രതിഷേധം തുടരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എം.പിമാരും ഇന്ന് വീണ്ടും ഹാഥ്റസിലേക്ക് പുറപ്പെടും. സന്ദര്‍ശാനുമതി നിഷേധിച്ചാല്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കും. അതേസമയം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാഗംങ്ങള്‍, പ്രതികള്‍, സാക്ഷികള്‍, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കും. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി ഹാഥ്റസിലേക്ക് തിരിച്ച രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്.തുടര്‍ന്ന് ഇരുവരും കാല്‍നടയായി ഹഥ്റാസിലേക്ക് തിരിച്ചു. പിന്നീടാണ് […]
രാഹുലിനേയും പ്രിയങ്കയേയും യു.പി പൊലീസ് അറസ്റ്റ് ചെയ്തു
കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച ഹഥ്റാസിസിലേക്ക് തിരിച്ച പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യു.പി പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്. തുടര്‍ന്ന് ഇരുവരും കാല്‍നടയായി ഹഥ്റാസിലേക്ക് തിരിച്ചു. പിന്നീടാണ് ഇവരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. ഇതിനിടയില്‍ യ . എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു അതിനിടെ കേസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചെന്നും […]
ഹത്രാസിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും
ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധി ഇന്ന് സന്ദർശിക്കും. എന്നാൽ, ജില്ലാഭരണകൂടം ഇരുവർക്കും പ്രവേശന വിലക്ക് ഏർപ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സംസ്‌കരിച്ചത് രാജവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാത്രമല്ല, കുടുംബാംഗങ്ങളെ വീട്ടിനുളളിൽ പൂട്ടിയിട്ട ശേഷമായിരുന്നു പൊലീസ് മൃതദേഹം സംസ്‌കരിച്ചത്. സംഭവത്തെ തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നു. […]
പുതിയ നിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി
പുതിയ കര്‍ഷകനിയമങ്ങള്‍ കര്‍ഷകരെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് രാഹുല്‍ ഗാന്ധി. വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ അനുകൂലിച്ച ട്വീറ്റിലൂടെയാണ് പുതിയ കര്‍ഷകബില്ലുകള്‍ക്കെതിരെ രാഹുല്‍ പ്രതികരിച്ചത്. A flawed GST destroyed MSMEs. The new agriculture laws will enslave our Farmers.#ISupportBharatBandh — Rahul Gandhi (@RahulGandhi) September 25, 2020 ” ജി.എസ്.ടി രാജ്യത്തെ ചെറുകിട, ഇടത്തര വ്യാവസായിക സംരംഭങ്ങളെ പാടേ തകര്‍ത്തു. ഇപ്പോള്‍ അവതരിപ്പിച്ച കര്‍ഷകനിയമങ്ങള്‍ നമ്മുടെ കര്‍ഷകരെ അടിമകളാക്കും”. രാഹുല്‍ […]
ജനാധിപത്യ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിശബ്ദമാക്കുന്നു: രാഹുൽ ഗാന്ധി
കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച് റൂള്‍ബുക്ക് വലിച്ചുകീറുകയും രാജ്യസഭാ ഉപാധ്യക്ഷനെ ഉപരോധിക്കുകയും ചെയ്ത സംഭവത്തില്‍ എട്ടു എം.പിമാരെയാണ് രാജ്യസഭ ചെയര്‍മാന്‍ സസ്‌പെന്‍ഡ് ചെയ്തത് കർഷക ബില്ലിനെതിരെ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനാധിപത്യ ഇന്ത്യയെ നിശബ്ദമാക്കുന്നത് തുടരുന്നെന്ന് രാഹുൽ ആരോപിച്ചു. നിശബ്ദമാക്കുന്നതിലൂടെയും എംപിമാരെ സസ്പെൻഡ് ചെയ്യുന്നതിലൂടെയും കാർഷിക കരിനിയമം സംബന്ധിച്ച കർഷകരുടെ ആശങ്കകൾക്കു നേരെ കണ്ണടയ്ക്കുകയാണ്. ഈ സര്‍ക്കാറിന്റെ ധാർഷ്ട്യം രാജ്യമെമ്പാടും സാമ്പത്തിക ദുരന്തം വരുത്തിയെന്നും രാഹുൽ […]
‘കത്ത് എഴുത്തുകാരെ’ പുറത്താക്കി കോൺഗ്രസ് പ്രവർത്തകസമിതി പുനസംഘടിപ്പിച്ചു
സമ്പൂർണ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 നേതാക്കള്‍ കത്തെഴുതിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരവെയാണ് പുനസംഘടന എന്നത് ശ്രദ്ധേയമാണ് കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ നിന്നും മാറ്റിക്കൊണ്ട് കോൺഗ്രസ് പ്രവർത്തക സമിതി പുനസംഘടിപ്പിച്ചു. ഗുലാം നബി ആസാദ്, അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടി ലാൽ വോറ എന്നിവരെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി. സമ്പൂർണ സംഘടന തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 23 […]
അതും ദൈവത്തിന്‍റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ? കേന്ദ്രത്തോട് രാഹുല്‍
ഇന്ത്യ – ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്നാണ് രാഹുലിന്‍റെ ചോദ്യം. ‘ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നു. അത് സര്‍ക്കാര്‍ എപ്പോള്‍ തിരിച്ചുപിടിക്കും? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കയ്യൊഴിയുമോ?’, രാഹുല്‍ ട്വീറ്റ് ചെയ്തു. നേരത്തെ കോവിഡ് കാരണം സമ്പദ് വ്യവസ്ഥ തകര്‍ന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞിരുന്നു. ഇക്കാര്യം സൂചിപ്പിച്ചാണ് രാഹുലിന്‍റെ പ്രതികരണം. അതേസമയം സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും […]