India National

‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രത്തിന് പിന്‍വലിക്കേണ്ടി വരും’: രാഹുല്‍ഗാന്ധി

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തമിഴ്‌നാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ, കര്‍ഷക വിരുദ്ധ നിയമം സര്‍ക്കാറിന് പിന്‍വലിക്കേണ്ടി വരും’ – എന്ന കുറിപ്പോടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു. കര്‍ഷക സമരത്തിന് പ്രതീകാത്മക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി രാഹുല്‍ ഇന്ന് തമിഴ്‌നാട് സന്ദര്‍ശിച്ചു. വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജല്ലിക്കെട്ട് കാണാനും അദ്ദേഹം സമയം കണ്ടെത്തി. തമിഴ് ജനതയ്ക്ക് […]

India National

തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കൾ തമിഴ്നാട്ടിൽ

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട് സന്ദർശിച്ച് രാഹുൽ ഗാന്ധി. തമിഴ്നാട് ആവണിയാപുരം സന്ദർശിച്ച് പൊങ്കൽ ആഘോഷത്തിൽ പങ്കുകൊണ്ട അദ്ദേഹം, ശേഷം ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകനും അഭിനേതാവുമായ ഉദയനിധിക്കൊപ്പം ജെല്ലിക്കെട്ട് കാണാൻ മധുരയിലെത്തി. ”നമ്മ ഊരു പൊങ്കൽ വിഴ” എന്ന പേരിൽ തമിഴ്നാട് ബി.ജെ.പി ഘടകം സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിൽ ഭാഗമായതിന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നിരവധി വിമർശനങ്ങൾ നേരിടുകയുണ്ടായി. ഇതേ ദിവസമാണ് രാഹുൽ […]

India National

രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം

കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ പോരാളിയെന്നു വിശേഷിപ്പിച്ച് ശിവസേന മുഖപത്രം ‘സാമ്‌ന’. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകുന്നത്‌ ശുഭസൂചകമാണെന്നും വ്യാഴാഴ്ച പുറത്തിറങ്ങിയ സാമ്നയിലെ മുഖപ്രസംഗം പറഞ്ഞു. “ഡൽഹിയിലെ ഭരണകർത്താക്കൾ രാഹുൽ ഗാന്ധിയെ ഭയക്കുന്നു. അത് കൊണ്ടാണ് അവർ ഗാന്ധി കുടുംബത്തിനെതിരെ നിരന്തരം പ്രസ്താവനകളിറക്കുന്നത് “- മുഖപ്രസംഗം പറയുന്നു. “ഒരാൾ മാത്രം തനിക്കെതിരെ നിന്നാലും ഏകാധിപതി ഭയക്കും. ആ ഒറ്റപ്പെട്ട പോരാളി സത്യസന്ധനായാൽ ആ ഭയം നൂറിരട്ടിയാകും.ഇത് പോലെയാണ് ഡൽഹിയിലെ ഭരണകർത്താക്കളുടെ രാഹുൽ ഗാന്ധി ഭയം. […]

India National

വൈകാതെ തന്നെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായേക്കും; റിപ്പോര്‍ട്ടുകള്‍

രാഹുല്‍ ഗാന്ധി വൈകാതെ തന്നെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഒരു വര്‍ക്കിങ് കമ്മിറ്റി യോഗം ഉടനെത്തന്നെ വിളിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം രാഹുൽ ഗാന്ധി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ദേശീയ പ്രസിഡന്‍റാകുമെന്ന് ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) മേധാവി അനിൽ ചൗധരിയും പറയുന്നു. ഒരു ദേശീയ […]

India National

136ാം കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ ഭാഗമാവാതെ സോണിയയും രാഹുലും; വിമര്‍ശിച്ച് ബി.ജെ.പി

എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമില്ലാതെ 136ാം സ്ഥാപകദിനം ആഘോഷിച്ച് കോണ്‍ഗ്രസ്. ഡല്‍ഹിയിലെ ആസ്ഥാനത്തായിരുന്നു ആഘോഷം. മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ സാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാവ് എ.കെ ആന്റണി പതാക ഉയര്‍ത്തി. പാര്‍ട്ടിയുടെ സുപ്രധാന അവസരങ്ങളിലൊന്നില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വിമര്‍ശിച്ചു. ആരോഗ്യപ്രശ്‌നങ്ങളാല്‍ സോണിയ ഗാന്ധി പരിപാടിയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ രാഹുല്‍ ഗാന്ധി […]

India National

ഇന്ത്യയില്‍ ജനാധിപത്യമില്ല, ഇങ്ങനെയാണെങ്കില്‍ മോഹന്‍ ഭാഗവതും തീവ്രവാദിയാകും: രാഹുല്‍ ഗാന്ധി

കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകരോടുള്ള കേന്ദ്രസർക്കാറിൽ നിലപാടിൽ ​പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യം നിലവിലില്ലെന്നും അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതു നിങ്ങളുടെ സങ്കല്‍പ്പം മാത്രമാണ്. മാത്രമല്ല, പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകര മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്രമോദി കുത്തക മുതലാളിമാരിൽനിന്ന്​ പണമുണ്ടാക്കുന്നു. അദ്ദേഹത്തിനെതിരെ ആര്​ പറഞ്ഞാലും അവർ തീവ്രവാദികളാകും -അത്​ കർഷകരായാലും തൊഴിലാളികളായാലും ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതായാലും’ -രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രത്തിന്‍റെ […]

India National

കോണ്‍ഗ്രസിന്‍റെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു; പ്രിയങ്ക ഗാന്ധി കസ്റ്റഡിയില്‍

കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്തു. രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. കർഷകരുടെ ശബ്ദമായാണ് സമരം നടത്തിയതെന്ന് പ്രിയങ്ക പറഞ്ഞു. രാഹുൽ ഗാന്ധിയും എംപിമാരും അൽപസമയത്തിനകം രാഷ്ട്രപതിയെ കാണും. രണ്ട് കോടി ഒപ്പുകളടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറും. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചാണ് പൊലീസ് തടഞ്ഞത്. പ്രിയങ്ക ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ […]

India National

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സോ​ണി​യ ഗാ​ന്ധി തു​ട​രും

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് സോ​ണി​യ ഗാ​ന്ധി തു​ട​രും. അ​ധ്യ​ക്ഷ സ്ഥാ​നം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ട് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ് സോ​ണി​യ തു​ട​രാ​ൻ നേ​തൃ​ത്വം തീ​രു​മാ​നി​ച്ച​ത്. പാ​ർ​ട്ടി​യി​ൽ തിരുത്തല്‍ ശ​ബ്ദ​മു​യ​ർ​ത്തി​യ നേ​താ​ക്ക​ളു​മാ​യി സോ​ണി​യ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​യ​ത്. പ​ശ്ചി​മ ബം​ഗാ​ൾ, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ ശ​ക്ത​മാ​യ നേ​തൃ​ത്വ​മി​ല്ലെ​ങ്കി​ൽ കോ​ണ്‍​ഗ്ര​സി​ന് ഇ​നി​യും തി​രി​ച്ച​ടി​ക​ളു​ണ്ടാ​കു​മെ​ന്നും സം​ഘ​ട​നാ സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​ൻ നേ​തൃ​ത്വം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ളം, രാ​ജ​സ്ഥാ​ൻ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ […]

India National

മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധര്‍, കര്‍ഷകര്‍ ഖാലിസ്താനികള്‍

കര്‍ഷക സമരം ശക്തമായി തുടരുമ്പോള്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരും ജനങ്ങള്‍ അര്‍ബന്‍ നക്സല്‍സും കുടിയേറ്റ തൊഴിലാളികള്‍ കോവിഡ് വാഹകരും കര്‍ഷകര്‍ ഖാലിസ്താനികളുമാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കുത്തക മുതലാളിമാരാണ് മോദി സര്‍ക്കാരിന്‍റെ ഉറ്റ സുഹൃത്തുക്കളെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്താനുമാണെന്ന് കേന്ദ്രമന്ത്രി റാവു സാഹേബ് ആരോപിച്ചിരുന്നു. തുക്ഡെ തുക്ഡെ സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ […]

India National

‘മിസ്റ്റര്‍ മോഡി, കര്‍ഷകരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കൂ’; രാഹുല്‍ ഗാന്ധി

പന്ത്രണ്ട് ദിവസമായി തുടരുന്ന കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും രാഹുല്‍ ഗാന്ധി. ‘മിസ്റ്റര്‍ മോഡി, കര്‍ഷകരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കൂ. രാജ്യത്തെ എല്ലാവര്‍ക്കും അറിയാം ഇന്ന് ഭാരത് ബന്ദ് ആണെന്ന്. നമുക്ക് അന്നം തരുന്നവരുടെ സമരം വിജയിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കൂ’; രാഹുല്‍ ഗാന്ധി കുറിച്ചു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അദാനി-അംബാനി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി […]