ന്യൂഡൽഹി: തന്നെ സാർ എന്നു വിളിച്ച കോളജ് വിദ്യാർത്ഥിനിയോട് രാഹുൽ എന്ന് വിളിക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പുതുച്ചേരിയിൽ കോളജ് വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. സർ എന്നു വിളിച്ചു ചോദ്യം തുടങ്ങിയ വിദ്യാർത്ഥിയോട്, ‘എന്റെ പേര് സർ എന്നല്ല. എന്റെ പേര് രാഹുൽ. അതു കൊണ്ട് എന്നെ രാഹുൽ എന്നു വിളിക്കൂ’ – എന്നായിരുന്നു രാഹുലിന്റെ മറുപടി. ഇതിന്റെ വീഡിയോ കോൺഗ്രസ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു. ഭാരതീദാസൻ ഗവൺമെന്റ് കോളജിലായിരുന്നു വിദ്യാർത്ഥികളുമായുള്ള സംവാദം. […]
Tag: Rahul Gandhi
‘നോക്കൂ, എന്റെ മുറിയും കുലുങ്ങുന്നുണ്ട്’; ഭൂമി കുലുക്കത്തിലും കൂളായി ചർച്ച തുടർന്ന് രാഹുൽ
ന്യൂഡൽഹി: വെള്ളിയാഴ്ച രാത്രി ഉത്തരേന്ത്യയിൽ ഭീതി പരത്തിയ ഭൂചലനം സംഭവിക്കുമ്പോൾ ഒരു വിർച്വൽ ആശയവിനിമയത്തിലായിരുന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വേളയിൽ രാഹുൽ നടത്തിയ ഒരു പരാമർശവും അതിന്റെ വീഡിയോയുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ‘അതിനിടെ, ഒരു ഭൂമികുലുക്കം ഉണ്ടായി എന്നാണ് തോന്നുന്നത്’ – എന്നാണ് ചർച്ചയ്ക്കിടെ രാഹുൽ പറഞ്ഞത്. ചർച്ച തുടരുകയും ചെയ്തു. ചരിത്രകാരൻ ദിപേഷ് ചക്രബർത്തി, ഷിക്കാഗോ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ എന്നിവരുമായി ആയിരുന്നു സംവാദം. മുറിയാകെ കുലുങ്ങിയപ്പോഴും രാഹുൽ […]
കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കി കർഷകരും കോൺഗ്രസും
കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കി കർഷകരും കോൺഗ്രസും. രാജസ്ഥാനിലെ എല്ലാ ടോൾ പ്ലാസകളും കർഷകരിന്ന് തുറന്നു കൊടുക്കും. രാജസ്ഥാനിലെ പിലിബംഗയിലും പദംപൂരിലും രാഹുല്‍ ഗാന്ധി കിസാൻ പഞ്ചായത്തിനെ അഭിസംബോധന ചെയ്യും. പാർലമെന്റിന്റെ ബജറ്റ് സമ്മേളനം തുടരുന്നു. രാജ്യസഭയിൽ ബജറ്റ് ചർച്ച ഇന്ന് പൂർത്തിയാകും. ധനമന്ത്രി നിർമ്മല സീതാരാമൻ ചർച്ചയ്ക്ക് മറുപടി പറയും.
ഭരണം നടത്തുന്നത് നാലുപേരെ വച്ച്, പിന്‍തുടരുന്നത് ‘നാം രണ്ട്, നമുക്ക് രണ്ട്’ ആശയം
പ്രധാനമന്ത്രി നരേന്ദ്രമോദി നാല് പേരെ വച്ചാണ് രാജ്യത്തിന്‍റെ ഭരണം നടത്തുന്നതെന്ന് പരിഹസിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘നാം രണ്ട്, നമുക്ക് രണ്ട്’ എന്ന തത്വത്തിലാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. ജിഎസ്‍ടി, നോട്ട് നിരോധനം, ലോക്ക്ഡൗൺ, കർഷകനിയമങ്ങൾ എന്നിങ്ങനെ തന്ത്രപ്രധാനമായ എല്ലാ തീരുമാനങ്ങളും ഇങ്ങനെയാണ് നരേന്ദ്രമോദി എടുത്തതെന്നും രാഹുൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ”കുടുംബാസൂത്രണകാലത്ത് നമ്മുടെ ഒരു മുദ്രാവാക്യമുണ്ടായിരുന്നു, നാം രണ്ട് നമുക്ക് രണ്ട്. അത് പോലെയാണ് ഇവിടെയും കാര്യങ്ങൾ നടക്കുന്നത്. സര്‍ക്കാര്‍ ആ മുദ്രാവാക്യത്തിന് […]
രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു തെലങ്കാന കോൺഗ്രസ് പ്രമേയം
വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് തെലങ്കാന കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി സംസ്ഥാന ഘടകം പ്രമേയം പാസ്സാക്കി. ഡൽഹി, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളും രാഹുൽ അധ്യക്ഷനാവണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ പാസാക്കിയിരുന്നു. തെലങ്കാനയിലെ 33 ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻമാർ സംയുക്തമായാണ് ഞായറാഴ്ച പ്രമേയം പാസാക്കിയത്. തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മാണിക്കം ടാഗോർ, തെലങ്കാന കോൺഗ്രസ്(ടി.പി.സി.സി) അധ്യക്ഷൻ എൻ. ഉത്തം കുമാർ […]
മതിലുകളല്ല, പാലങ്ങൾ പണിയൂ; മോദി സർക്കാറിനോട് രാഹുൽ
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കർഷകരെ ബാരിക്കേഡുകൾ കെട്ടി നേരിടാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധി. സർക്കാറേ, മതിലുകളല്ല പാലങ്ങൾ പണിയൂ എന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. അതിർത്തിയിലെ പൊലീസ് ബന്തവസ്സിന്റെ ചിത്രങ്ങൾക്കൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്. കർഷകരെ നേരിടാൻ ഗാസിപ്പൂർ, സിംഗു, തിക്രി അതിർത്തികളിൽ വൻ പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബജറ്റ് ദിനത്തിൽ കർഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന അഭ്യൂഹങ്ങളെ തുടർന്നാണ് അതിർത്തികളിൽ അഭൂതപൂർവ്വമായ സുരക്ഷ ഒരുക്കിയിരുന്നത്. നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം ബാരിക്കേഡുകൾ ഉയർത്തി […]
“വസ്തുതകളെ ഭയക്കുന്നവർ സത്യസന്ധരായ മാധ്യമപ്രവർത്തകരെയും ഭയക്കുന്നു”; വീണ്ടും കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
സിംഘു അതിർത്തിയിൽ നിന്നും രണ്ട് മാധ്യമപ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. “കർഷകരുടെ ശബ്ദത്തെ ചവിട്ടിമെതിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ അവർ ഒരു കാര്യം മറക്കുന്നു. നിങ്ങൾ കൂടുതൽ അടിച്ചമർത്തും തോറും നിങ്ങൾക്കെതിരെയുള്ള അവരുടെ പ്രതിഷേധത്തിന്റെ ശബ്ദം കൂടുകയേ ഉള്ളൂ.” പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു
നരേന്ദ്ര മോദിക്ക് തമിഴ് ജനതയോടും സംസ്കാരത്തോടും ബഹുമാനമില്ലെന്ന് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ് ജനതയോടും സംസ്കാരത്തോടും ബഹുമാനമില്ലെന്ന് രാഹുൽ ഗാന്ധി. തമിഴ് ഭാഷയെയും സംസ്കാരത്തെയും പരിഗണിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല. വലിയ വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി സമരം നടത്തുന്ന കര്‍ഷകരെ മറക്കുകയാണ്. കര്‍ഷകരുടെ കൈവശമുള്ളതെല്ലാം സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്നും അതിനാലാണ് കോൺഗ്രസ് കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ തമിഴ്നാട് സന്ദർശനത്തിന്റെ ഭാഗമായി കോയമ്പത്തൂരിൽ എത്തിയതാണ് രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന തമിഴ്നാട്ടിൽ രാഹുലിന്റെ സന്ദർശനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ ബുക്‌ലെറ്റ്
ബി.ജെ.പി സർക്കാരിന്റെ കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ബുക്‌ലെറ്റ് പുറത്തിറക്കി. “ഇന്ത്യൻ കാർഷിക മേഖലയുടെ ഹത്യ” എന്ന പേരിൽ തയ്യാറാക്കിയിരിക്കുന്ന ബുക്‌ലെറ്റിന്റെ പ്രകാശനം ഡൽഹിയിലെ കോൺഗ്രസ് ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് രാഹുൽ ഗാന്ധിയാണ് നിർവഹിച്ചത്. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ ഇന്ത്യൻ കാർഷിക മേഖലയെ തകർക്കും എന്ന് ചടങ്ങിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. കർഷകർക്കൊപ്പം രാജ്യത്തിന്റെ ഭാവി വാഗ്‌ദാനങ്ങളായ യുവജനങ്ങൾക്ക് കൂടിയുള്ളതാണ് കോൺഗ്രസിന്റെ പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “രാജ്യത്ത് വലിയൊരു ദുരന്തം നടക്കുകയാണ്. […]
‘രാജ്യത്തിന്‍റെ തല കുനിയാന്‍ ഇടവരുത്തില്ലെന്ന് പറഞ്ഞിട്ട്’.. ചൈനീസ് ഗ്രാമം ചൂണ്ടിക്കാട്ടി രാഹുല്‍
ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന ഗ്രാമം നിര്‍മിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ തലകുനിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാഗ്ദാനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിജി, 56 ഇഞ്ച് നെഞ്ചളവ് എവിടെ എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ചോദ്യം. ബിജെപി എംപി തപിര്‍ ഗാവോ ആണ് തര്‍ക്കഭൂമിയില്‍ ചൈന ഗ്രാമം സ്ഥാപിച്ചെന്ന് പറഞ്ഞത്. ഇക്കാര്യത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ആവശ്യപ്പെട്ടു. […]