രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇന്നാണ് ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ഗാന്ധി ഇന്ന് തന്നെ സഭയിലെത്തുമെന്നാണ് റിപ്പോർട്ട്. 134 ദിവസത്തിന് ശേഷമാണ് സഭയിലേക്കുള്ള തിരിച്ചുവരവ്. രാഹുൽ ഗാന്ധിയുടെ തിരിച്ചുവരവ് നീതിയുടെ വിജയമാണെന്ന് ശശി തരൂർ പ്രതികരിച്ചു. ഓഗസ്റ്റ് നാലിലെ സുപ്രീംകോടതി ഉത്തരവ് അനുകൂലമായതോടെ സാങ്കേതികമായി രാഹുൽ ഗാന്ധി അയോഗ്യത ഒഴിവായെങ്കിലും ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമേ രാഹുൽ ഗാന്ധിക്ക് സഭാ നടപടികളിൽ പങ്കെടുക്കാൻ കഴിയുമായിരുന്നുള്ളൂ. […]
Tag: rahul gandhi disqualified
‘എന്തുവന്നാലും കര്‍ത്തവ്യം അതേപടി തുടരും’; പ്രതികരിച്ച് രാഹുല്‍ ഗാന്ധി
അപകീര്‍ത്തി കേസില്‍ സുപ്രിംകോടതി ഇടക്കാല ഉത്തരവ് വന്നതോടെ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. എന്തുസംഭവിച്ചാലും തന്റെ കര്‍ത്തവ്യം അതേപടി തുടരുന്നുവെന്നാണ് രാഹുലിന്റെ വാക്കുകള്‍. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുമെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിചാരണ കോടതി ഉത്തരവിനെ വിമര്‍ശിച്ചുകൊണ്ടാണ് ഇന്ന് സുപ്രിംകോടതി ഇടക്കാല ഉത്തരവ് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി വന്നത്. കീഴ്ക്കോടതി വിധിച്ച പരമാവധി ശിക്ഷ എന്നതിലേക്ക് എങ്ങനെ എത്തിയെന്നത് സംശയമുണ്ടാക്കുന്നുണ്ടെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായി ചൂണ്ടിക്കാട്ടി. രണ്ട് വര്‍ഷത്തെ ശിക്ഷ എങ്ങനെ വന്നുവെന്നത് ഉത്തരവില്‍ […]
രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; സൂറത്ത് സെഷൻസ് കോടതി വിധി ഇന്ന്
രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. ക്രിമിനൽ മാനനഷ്ടകേസിൽ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇരുഭാഗത്ത് നിന്നുമുള്ള വാദങ്ങൾ കേട്ട ശേഷമാണ് അപ്പീലിൻമേലുള്ള വിധി ഏപ്രിൽ 20 ന് പ്രസ്താവിക്കുമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ആർ.പി. മൊഗേര അറിയിച്ചത്. മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ […]
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ ജനാധിപത്യം കൊലചെയ്യപ്പെട്ടു; പ്രവാസി വെല്‍ഫെയര്‍ ദമ്മാം
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിയിലൂടെ ജനാധിപത്യത്തെ ഹിന്ദുത്വ ഫാസിസം കൊലപ്പെടുത്തുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ കമ്മിറ്റി. ഭരണകൂടത്തെ വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രസംഗത്തെ മുന്‍നിര്‍ത്തി സൂറത്ത് കോടതി പുറപ്പെടുവിച്ച വിധി അഭിപ്രായ സ്വാതന്ത്ര്യത്തെ എല്ലാ അര്‍ത്ഥത്തിലും തകര്‍ക്കുന്നതാണെന്ന് ദമ്മാം റീജിയണല്‍ കമ്മിറ്റി പറഞ്ഞു. ‘വംശഹത്യക്ക് നേതൃത്വം കൊടുത്തവരും അതിനു നിരന്തരം ആഹ്വാനം ചെയ്യുന്നവരും പ്രധാനമന്ത്രിയും മന്ത്രിമാരും ലോക്‌സഭാ അംഗങ്ങളുമായി വിലസുന്ന ഇന്ത്യയിലാണ് വെറും രാഷ്ട്രീയ പ്രസംഗത്തിന്റെ പേരില്‍ ഒരു നേതാവ് തടവ് ശിക്ഷക്ക് വിധിക്കപ്പെട്ടത് എന്നത് […]
കറുത്ത വസ്ത്രമണിഞ്ഞ് എംപിമാര്‍ പാര്‍ലമെന്റില്‍; രാഹുല്‍ വിഷയത്തില്‍ ഇന്നും പ്രതിഷേധം; ഇരുസഭകളും നിര്‍ത്തിവച്ചു
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ കടുത്ത പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. ഇന്ന് പാര്‍ലമെന്‍രില്‍ കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവര്‍ പാര്‍ലമെന്റിലെത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്‌സഭാ സ്പീക്കറുടെ ചെയറിന് നേരെ പ്രതിപക്ഷ എംപിമാര്‍ കടലാസുകള്‍ കീറിയെറിഞ്ഞു.(Opposition MPs protest at Parliament with black dress Rahul Gandhi issue) ലോക്‌സഭ ആരംഭിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നാല് മണി വരെ പിരിഞ്ഞു. രാജ്യസഭയും ഉച്ചയ്ക്ക് […]